Category: NEWS

ഇൻഡിവുഡ് മീഡിയ അവാർഡ് സിറാജ് കാസിമിന്

കൊച്ചി: ഇൻഡിവുഡ് മീഡിയ എക്‌സലൻസ് അവാർഡ് മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. ‘കേൾക്കല്ലേ ലോങ്‌വിസിൽ’ എന്ന കായിക പരമ്പര ഉൾപ്പെടെയുള്ള ഫുട്‌ബോൾ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഗോൾഡൻ ക്വിൽ ഫോർ ഫുട്‌ബോൾ എക്‌സലൻസ് പുരസ്‌കാരമാണ് സിറാജ് കാസിം നേടിയത്. വെള്ളിയാഴ്ച തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് അറിയിച്ചു.
Read more

പൊതുഅവധി; 27 നും 28 നും കേരളത്തിൽ അവധി

തിരുവനന്തപുരം: ബലി പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. മാസപ്പിറവി അനുസരിച്ച് 27 നോ അല്ലെങ്കിൽ 28 നോ ആയിരിക്കും പെരുന്നാൾ. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും 28-നാണ് പെരുന്നാൾ ആഘോഷിക്കുക. കേരളം, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് 28 നാണ് അവധി. നേരത്തേ 27 നാണ് അവധി പ്രഖ്യാപിച്ചത്. ബക്രീദ് പ്രമാണിച്ച് കേരളത്തിൽ 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. […]
Read more

ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ്

ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ്. ബലിപെരുന്നാൾ നമസ്‌കാരത്തിനായി ദുബായ് എമിറേറ്റിലെ 937 പള്ളികളും ഈദ്ഗാഹുകളും പൂർണ്ണമായും സജ്ജമായതായി ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 5:45-നാണ് ദുബായിൽ പെരുന്നാൾ നമസ്‌കാരം നടക്കുക. വിശ്വാസികൾക്ക് പൂർണ്ണ സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടി ആരാധനകൾ നിർവ്വഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയ സമഗ്രമായ പ്രവർത്തന പദ്ധതിയാണ് മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്. പള്ളികളിലേക്കുള്ള പ്രവേശനവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പ്രാർത്ഥനാ സ്ഥലങ്ങളിൽ എത്തിച്ചേരണമെന്നും ക്രമീകരണങ്ങളുമായി […]
Read more

ലോകകപ്പില്‍ നേര്‍വേയുടെ പ്രതീക്ഷകള്‍ എർലിംഗ് ഹാലൻഡില്‍

ഓസ്ലോ: ഫിഫ ലോകകപ്പിനൊരുങ്ങുന്ന നോർവേയുടെ പ്രതീക്ഷയാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എർലിംഗ് ഹാലൻഡ്. പ്രീമിയർ ലീഗിലെ ടോപ് സ്കോറർ എന്ന തിളക്കത്തോടെയാണ് ഹാലൻഡ് ലോകകപ്പിന് എത്തുന്നത്. ഫുട്ബോള്‍ ലോകകപ്പില്‍ നോര്‍വേയുടെ കുതിപ്പ് ഹാലൻഡിന്‍റെ ഗോള്‍ സ്കോറിംഗ് മികവിനെ ആശ്രയിച്ചിരിക്കും. എ‍ർലിംഗ് ഹാലൻഡ് ഫിഫ ലോകകപ്പിന് എത്തുന്നത് പ്രീമിയർ ലീഗിലെ 35 മത്സരങ്ങളിൽ നേടിയ 27 ഗോളിന്‍റെ തിളക്കവുമായി. രണ്ടാം സ്ഥാനത്തുളള ബ്രെന്‍റ്‌ഫോർഡ് താരം ഇഗോർ തിയാഗോയെക്കാൾ അ‌ഞ്ച് ഗോൾ കൂടുതൽ. നാല് വർഷത്തിനിടെ മൂന്നാംതവണയാണ് ഹാലൻഡ് പ്രീമിയർ […]
Read more

നെടുമ്പാശേരിയിൽ പിടികൂടിയത് മൂന്നര കിലോ മെത്താക്യുലോൺ

നെടുമ്പാശേരി: തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന മൂന്നര കിലോ മെത്താക്യുലോൺ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് അധികൃതർ വിശദമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ തായ് ലയൺ എയർ വിമാനത്തിലാണ് ഇരുവരും ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയത്. ബാഗേജിലുണ്ടായിരുന്ന സോപ്പ് കവറുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സോപ്പിന്റെ രൂപത്തിൽ തയ്യാറാക്കി പേപ്പറിൽ […]
Read more

കൊല്ലത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; അറസ്റ്റു ചെയ്ത് പോലീസ്

കൊല്ലം: കൊല്ലത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യരേഖയായ് ഹാജരാക്കാൻ കരം ഒടുക്കിയ രസീത് നൽകാത്ത വൈരാഗ്യത്തിൽ ആണ് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഭാര്യ രമയെ(47)യാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊലീസ് കേസിന് ജാമ്യം ലഭിക്കാൻ കരം ഒടുക്കിയ രസീത് നൽകാത്തതാണ് അക്രമത്തിന് കാരണമായത്. കണ്ണനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൾ ജാമ്യം നിൽക്കുവാൻ […]
Read more

അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ല; മുന്നറിയിപ്പുമായി മൊജ്തബ ഖമനെയി

ടെഹ്റാൻ: അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ ഇനി സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. തെക്കന്‍ ഇറാനില്‍ നടന്ന ആക്രമത്തിന് പിന്നാലെയാണ് മൊജ്തബയുടെ എക്‌സ് പോസ്റ്റ്. തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഐആര്‍ജിസിയുടെ പക്ഷം. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ, തെക്കന്‍ ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ […]
Read more

ഇന്ത്യക്കാ‍‍‍‌ർക്ക് സ‍‌ർപ്രൈസ് ​ഗിഫ്റ്റുമായി ശ്രീലങ്ക

ശ്രീലങ്ക: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പുതിയ യാത്രാ നിയമവുമായി ശ്രീലങ്ക. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ യാതൊരു വിധ ഫീസുമില്ലാതെ 30 ദിവസത്തേക്ക് ‘ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍’ (ഇടിഎ) വഴി ശ്രീലങ്ക സന്ദര്‍ശിക്കാം. ഈ പുതിയ പരിഷ്‌കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇ.ടി.എ വഴി യാത്ര ചെയ്യാന്‍ യോഗ്യതയുള്ള വിനോദസഞ്ചാരികള്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ പ്രത്യേകം വിസയുടെ ആവശ്യമില്ല. എന്നാല്‍ യാത്ര തിരിക്കുന്നതിന് മുന്‍പായി ഡിജിറ്റല്‍ ഇലക്ട്രോണിക് ട്രാവല്‍ അതോറിറ്റി വഴി […]
Read more

ജനക്ഷേമ പദ്ധതികളുമായി സുവേന്ദു

കൊൽക്കത്ത∙ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾ അനുവദിക്കില്ല. 400 പ്രത്യേക കന്റീനുകളിലൂടെ ആഴ്ചയിൽ രണ്ടുതവണ 5 രൂപയ്ക്ക് മീൻകൂട്ടിയുള്ള ഊണ് സർക്കാർ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കുമെന്ന് സുവേന്ദു അധികാരി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽനിന്ന് […]
Read more

ഒരാൾക്കുകൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

മാഡ്രിഡ് : വീണ്ടും ഹാന്റ വൈറസ് സ്ഥിരീകരിച്ചു. ഹാന്റ വൈറസ് ബാധയുണ്ടായ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന സ്പാനിഷ് പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാള്‍ പരിശോധനയില്‍ പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് ഈ രോഗിയെന്നാണ് കരുതുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, ഈ രോഗിയെ ആശുപത്രിയിലെ […]
Read more

Recent News