Category: NEWS

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബുവിനെയാണ് ഒളിവില്‍ കഴിയവേ പൊലീസ് പിടികൂടിയത്. മാതാവിന്റെ ദോഷങ്ങള്‍ മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് വിശ്വസിപ്പിച്ചായിരുന്നു രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന പെണ്‍കുട്ടികളുടെ മാതാവ് ഭൂമി വില്‍പ്പന നടക്കാതെ വന്നതോടെയാണ് മന്ത്രവാദിയായ ശരത് ബാബുവിനെ സമീപിക്കുന്നത്. മന്ത്രവാദം നടത്തിയശേഷം ഭൂമി പെട്ടന്ന് വിറ്റുപോയതോടെ ശരത് ബാബുവിനോട് കുടുംബത്തിന് വിശ്വാസം വര്‍ദ്ധിച്ചു. ഈ വിശ്വാസം മുതലെടുത്ത് വീട്ടില്‍ […]
Read more

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.97

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.വ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇതിൽ 290398 […]
Read more

മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തില്‍ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. നിയമാനുസൃതം പാസെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ഗുരുവായൂർ ദേവസ്വം ബോര്‍ഡിന്‍റെ കണ്ടെത്തല്‍. ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രി അഞ്ച് പേർക്ക് നെയ് വിളക്ക് ചീട്ട് എടുത്തിരുന്നു. അത് പ്രകാരമാണ് ദർശനം നടത്തിയത്. കൂടുതൽ […]
Read more

വ്യാജ പ്രചാരണം; തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ടി.എന്‍ പ്രതാപന്‍

തൃശൂർ: വ്യക്തി അധിക്ഷേപത്തിനെതിരെ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി എഐസിസി സെക്രട്ടറി ടി.എന്‍ പ്രതാപന്‍. പാര്‍ട്ടി വിടാനൊരുങ്ങി ടി.എന്‍ പ്രതാപന്‍ എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ഫോട്ടോ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന റെഡ് ആര്‍മി എന്ന ഫെയ്‌സ് ബുക്ക് പേജില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന പേരിലുള്ള പ്രൊഫൈലിലാണ് ആദ്യമായി ഇക്കാര്യം പോസ്റ്റ് ചെയ്തതെന്ന് ടി.എന്‍ പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അഭിലാഷ് അപ്പു അഭിലാഷ് എന്നയാളുടെ പോസ്റ്റാണ് പിന്നീട് വ്യാപകമായി […]
Read more

ധനുഷിന്റെ നായികയായി മമിത; ‘കര’ ഒടിടിയിലേക്ക് എത്തുന്നു

ധനുഷ് നായകനായി വന്ന തമിഴ് ചിത്രം കര ഒടിടിയിലേക്ക് എത്തുന്നു. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. നെറ്റ്ഫ്ളിക്സിലൂടെയാണ് കര ഒടിടിയില്‍ എത്തുക. മെയ് 28 മുതലാണ് കരയുടെ ഒടിടി സ്‍ട്രീമിംഗ് നടക്കുക. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജനനായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും […]
Read more

എബോള ഭീതിയിൽ ലോകം: കോംഗോയിൽ 220 മരണം

ന്യൂഡൽഹി : കോംഗോയിൽ പടരുന്ന എബോള വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നു. നിലവിൽ 220 പേർ വൈറസ് ബാധ കാരണം മരിച്ചതായാണ് റിപ്പോർട്ട് . രോഗബാധ തിരിച്ചറിയുന്നതിലുണ്ടായ കാലതാമസം പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും, നിലവിൽ സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. കോംഗോയിൽ ഇതുവരെ 900ലധികം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഇറ്റൂരി പ്രവിശ്യയിൽ നിന്ന് 200 കിലോമീറ്റർ ദൂരേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. […]
Read more

ഇരുന്ന് ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: എട്ട് മണിക്കൂർ ഇരുന്ന് ജോലിചെയ്യുക എന്നത് ഇന്ന് സർവസാധാരണ കാര്യമാണ്. ഓഫീസ് കസേരയിൽ ലാപ്‌ടോപ്പിൽ ശ്രദ്ധയോടെ ജോലി ചെയ്യുക, ദീർഘസമയം വാഹനമോടിക്കുക, ദീർഘനേരം ഫോൺ സ്ക്രോൾ ചെയ്യുക തുടങ്ങി ഉണർന്നിരിക്കുന്ന സമയങ്ങളിൽ നാം ഭൂരിഭാഗവും ഇരുന്നാണ് സമയം ചെലവഴിക്കുന്നത്.ഈ ദിനചര്യ ശാരീരികമായി വിശ്രമം നൽകുന്നതായി തോന്നിയേക്കാം. പക്ഷേ അത് വാസ്കുലാർ സിസ്റ്റത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യശരീരം അടിസ്ഥാനപരമായി ചലനാത്മകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ദീർഘനേരം അനങ്ങാതെ ഇരിക്കുമ്പോൾ, ഹൃദയത്തിലേക്ക് രക്തപ്രവാഹം തിരികെയെത്തിക്കുന്ന മെക്കാനിക്കൽ പമ്പിനെയും […]
Read more

ആംബുലൻസിൽ എംഡിഎംഎ

തൃശൂർ∙ തൃശൂരിൽ ബീക്കൺ ലൈറ്റിട്ടുവന്ന ആംബുലൻസ് പരിശോധിച്ച പൊലീസിനു ലഭിച്ചത് 250 ഗ്രാമിലധികം എംഡിഎംഎ. ഇന്ന് രാവിലെ 6.30ഓടെ വാണിയംപാറയിൽ നടത്തിയ പരിശോധനയിൽ വെട്ടിക്കൽ, അഞ്ചേരി സ്വദേശികളായ ഫെയ്ത്ത്, സന്ദീപ് എന്നിവർ സഞ്ചരിച്ചിരുന്ന “ഷാരോൺ” എന്ന ആംബുലൻസിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനു വന്ന ഫോൺകോളിൽനിന്നാണ് ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് വാഹന പരിശോധന തുടങ്ങി. തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സും […]
Read more

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍ ഉള്‍പ്പെടെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും.
Read more

ഹജ്ജിനിടെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി

ജിദ്ദ: ഹജ്ജ് കർമങ്ങൾ പുരോഗമിക്കുന്നതിനിടെ പുണ്യസ്ഥലങ്ങളിൽ കടുത്ത ചൂടും വെയിലും മൂലമുണ്ടാകുന്ന ആരോഗ്യപരമായ പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി തീർഥാടകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് ചൂട് ഏറ്റവും കൂടുന്ന ഉച്ചസമയങ്ങളിൽ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. സൂര്യഘാതം, ശാരീരിക തളർച്ച എന്നിവ തടയുന്നതിനായി പള്ളികളിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും നീങ്ങുമ്പോൾ നിർബന്ധമായും കുടകൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കണമെന്നും, നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ […]
Read more

Recent News