Category: NEWS

കൊല്ലത്ത് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ; എട്ട് സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയ്ക്കിടയിൽ കണ്ടെത്തിയ വ്യാജ ഉൽപ്പന്നങ്ങളെല്ലാം അധികൃതർ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ എട്ട് കടകൾ ഉടനടി പൂട്ടിപ്പിക്കുകയും ചെയ്തു. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഉപഭോക്താക്കൾക്ക് […]
Read more

തൃശ്ശൂർ നഗരത്തിൽ ആന വിരണ്ടോടിയ സംഭവം: ആനയ്ക്ക് എഴുന്നള്ളിപ്പുകൾ വിലക്കി വനംവകുപ്പ്

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ വിരണ്ടോടിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി വനംവകുപ്പ്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകും. ആനയുടമ നാശനഷ്ടം നൽകണം. 15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റേതാണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന. കഴിഞ്ഞ ശനിയാഴ്ച തൃശ്ശൂർ ചെമ്പുക്കാവ് പ്രദേശത്താണ് ആന വിരണ്ടോടി നാശനഷ്ടം ഉണ്ടാക്കിയത്. അഞ്ച് ഇരുചക്രവാഹനം, രണ്ട് കാറുകൾ, അഞ്ച് വീടുകളുടെ മതിൽ, ഓട്ടോറിക്ഷ, ടൗൺ ഹാളിൻ്റ മതിൽ എന്നിവയാണ് […]
Read more

മധു ആൾക്കൂട്ട കൊലപാതകം; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു

കൊച്ചി: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു. അതേസമയം, മരയ്ക്കാർ അടക്കം മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളുകളും ചെയ്തു. കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഐപിസി 304, പാർട്ട്‌ 2 മനപ്പൂർവം അല്ലാത്ത നരഹത്യ ഐപിസി 143 ആയിരുന്നു ഹുസൈനെതിരെ ചുമത്തിയത്. രണ്ടും നിൽക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. 24 സാക്ഷികള്‍ കൂറുമാറിയ കേസായിരുന്നു ഇത്. […]
Read more

വീണ്ടും വർധിച്ച് ഇന്ധനവില; പെട്രോളിന് 2.61രൂപയും, ഡീസലിന് 2.71 രൂപയും കൂടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് ഇന്ന് 2.61രൂപയും, ഡീസൽ ലിറ്ററിന് 2.71 രൂപയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമായിരുന്നു കൂട്ടിയത്. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമായും കൂട്ടി. പിന്നാലെയാണ് ഇന്ന് പെട്രോളിന് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 240 രൂപ കൂടി

കൊച്ചി: തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി. 14,610 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 240 രൂപയാണ് കൂടിയത്. 1,16,880 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 11,954 രൂപയായി. 95,632 രൂപയാണ് ഒരു പവന് വില. വെള്ളിവിലയിൽ 10 പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 294.90 പൈസയിലാണ് വെള്ളി വ്യാപാരം തുടരുന്നത്. വിദേശനാണ്യം […]
Read more

ടിഎംസി നേതാവ് കകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു

കൊൽക്കത്ത : മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് കാകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. ലോക്സഭയിലെ ടിഎംസി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് കാകോലി ഘോഷ് രാജിവെച്ചത്. തൃണമൂലിന്റെ ബാരാസത്ത് സംഘടനാ ജില്ലാ അധ്യക്ഷ പദവിയും മഹിളാ വിങ് അധ്യക്ഷ സ്ഥാനവുമാണ് കാകോലി ഒഴിഞ്ഞത്. എംപി സ്ഥാനവും രാജിവെച്ചേക്കുമെന്നാണ് സൂചന. ടിഎംസിയുടെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ കാകോലി ഘോഷ് കഴിഞ്ഞ ദിവസം​ കടുത്ത വിമർശനം ഉയർത്തിയിരുന്നു. […]
Read more

‘വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം

കൊച്ചി: മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു. ത​​ങ്ങ​​ളു​​ടേ​​തെ​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാജ്യത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണെന്നും തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് 9 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ മാസം 28 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ […]
Read more

മേയ് 28-ന് മാത്രം; പശ്ചിമബംഗാളിൽ ബക്രീദ് അവധി വെട്ടിക്കുറച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒരു ദിവസമായി ബക്രീദ് അവധി വെട്ടിക്കുറച്ചു. നേരത്തേ തൃണമൂൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന രണ്ട് ദിവസത്തെ അവധിയാണ് സുവേന്ദു അധികാരിയുടെ ബിജെപി സർക്കാർ ഒരു ദിവസമാക്കി കുറച്ചത്. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മമത ബാനർജിയുടെ നേതൃത്വത്തിൽ അധികാരത്തിലുണ്ടായിരുന്ന തൃണമൂൽ സർക്കാർ നേരത്തേ രണ്ടുദിവസത്തെ അവധിയാണ് ബക്രീദിന് പ്രഖ്യാപിച്ചിരുന്നത്. മേയ് 26, 27 തീയതികളിലായിരുന്നു അവധി. എന്നാൽ, ബക്രീദ് മേയ് 28-ന് ആയതോടെ പുതിയ ബിജെപി സർക്കാർ […]
Read more

Recent News