‘വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം

കൊച്ചി: മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു. ത​​ങ്ങ​​ളു​​ടേ​​തെ​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാജ്യത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണെന്നും തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ പ​​ങ്ക് ചരി​​ത്ര​​ത്തി​​ലു​​ണ്ടാ​​കുമെന്നും മുഖപ്രസംഗം പറയുന്നു.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തെങ്കിലും അതിന് മുമ്പ് ​​മ​​ത​​നി​​യ​​മ​​ത്തി​​ൽ പെ​​ട്ടു​​പോ​​യ മു​​നമ്പം നി​​വാ​​സി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ ഭേ​​ദ​​ഗ​​തി​​യി​​ൽ ഒന്നു​​മി​​ല്ലാ​​യി​​രു​​ന്നു. മു​​ന​​മ്പത്തെ വേ​​ട്ട തു​​ട​​രാ​​ൻ ബോ​​ർ​​ഡി​​ന് അ​​തു സ​​ഹാ​​യ​​ക​​മാ​​യി. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ കു​​റെ​​യൊ​​ക്കെ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ല. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റു​കൊ​​ണ്ട് തീ​​ർ​​ക്കാ​​വു​​ന്ന പ്ര​​ശ്ന​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി​​രു​​ന്ന​​പ്പോ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തു​​കൊ​​ണ്ട് ഈ ​​സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽപ്പെ​​ടു​​ത്തു​​ക​​യാ​​ണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *