കണ്ണൂർ: ധനരാജ് വധക്കേസിൽ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. നാല് മുതല്‍ 20 വെരയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടു. ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നീ പ്രതികള്‍ക്കെതിരെ മാത്രമേ കൊലക്കുറ്റം നിലനില്‍ക്കൂ എന്നാണ് കോടതിയുടെ നിരീക്ഷണം. 4, 5, 6 പ്രതികളെ വെറുതെ വിടുന്നത് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ല എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി.
മൂന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസില്‍ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശനം ഉയര്‍ത്തി. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല. സാക്ഷിമൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയ വിശകലനം. പ്രാഥമിക സാക്ഷികള്‍ക്ക് കോടതിയില്‍ വ്യക്തതയോടെ മൊഴി പറയാനായില്ല. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. ധനരാജിന്റെ മരണമൊഴി തന്നെ നിലനില്‍ക്കുന്നതല്ല എന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളായ അമ്മയ്ക്കും ഭാര്യക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാന്‍ സാധിക്കണം എന്നില്ല. അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമ വിരുദ്ധമെന്നും വിചാരണക്കോടതി വ്യക്തമാക്കി.
