കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സമരം ഫലം കണ്ടു. വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു. ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും ഹെെക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. 84 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ആശ്വാസ വിധി വന്നിരിക്കുന്നത്.
ആഗസ്റ്റ് 13-ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഹെെക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാർത്ഥികൾ നിരാഹാരം അവസാനിപ്പിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സസ്പെന്ഷന് നടപടികള്‍ എന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. മാപ്പ് പറഞ്ഞാൽ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്നാണ് സര്‍വകലാശാലയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും നിലപാട്.
എന്നാല്‍, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, പ്രസ്തുത ഉത്തരവുകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള ഹാജര്‍ ഇല്ലെന്നും, സര്‍വകലാശാല കോടതിയില്‍ നിലപാടെടുത്തിരുന്നു. രണ്ടുമാസത്തിലേറെയായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ കടുംപിടിത്തം അവസാനിക്കുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
