Tag: Suspension

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസറായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഒളിവിൽ പോയ സബിത്തിനെതിരെ വകുപ്പ്തല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു. തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസാണ് ഇയാൾ കടത്തികൊണ്ടുപോയത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നമാണ് മോഷണം പോയത്. കഴിഞ്ഞ പത്താം […]
Read more

ഓണാഘോഷത്തിനിടെ ജോലിക്ക് ഹാജരായില്ല; പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ജോലിയിൽ നിന്ന് മുങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ. ജോലിക്ക് ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ഓണാഘോഷത്തിനിടെ പൊലീസുകാർ മദ്യപിച്ചുവെന്ന വിവരം ലഭിച്ച റൂറൽ എസ്പി പ്രശാന്തൻ സ്റ്റേഷനിൽ മിന്നൽ പരിശോധനക്കായി എത്തി. അപ്പോഴാണ് മൂന്ന് പൊലീസുകാർ ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് മുമ്പ് പൊലീസുകാർ സ്ഥലം വിടുകയും ചെയ്തുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയതോടെയാണ് റൂറൽ എസ്പി പൊലീസുകാരെ […]
Read more

ബിജെപി കൗൺസിലർ ആർ.സുഗതൻ്റെ അവധി അപേക്ഷ; ഡോ. ചിത്രയുടെ സസ്പെൻഷന് സ്റ്റേ ഇല്ല

തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെൻഷന് സ്റ്റേ ഇല്ല. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി അരുണിമയെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. ഇതോടെ അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി തുടരും. വിശദമായ മറുപടി സമർപ്പിക്കുവാൻ സർക്കാർ സാവകാശം ചോദിച്ചു. ഇത് കോടതി അംഗീകരിച്ചു. കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും. തിരുവനന്തപുരം കേരളാ […]
Read more

സവർക്കറുമായി ബന്ധപ്പെട്ട് ചോദ്യം; അധ്യാപകൻ്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊച്ചി: വി ഡി സവർക്കറുമായി ബന്ധപ്പെട്ട് സ്കൂൾ ഫ്രീഡം ക്വിസിൽ വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകൻ കെ. ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി. ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസിലാണ് വിവാദത്തിനാസ്പദമായ സംഭവം. എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ […]
Read more

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍. അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്‌കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം തയ്യാറാക്കിയത് ഗൗരവതരമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. തയ്യാറാക്കിയത് ചരിത്രത്തിന്റെ ബലമില്ലാത്ത ചോദ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ചോദ്യം തയ്യാറാക്കിയതെന്നാണ് അധ്യാപകന്‍ നല്‍കിയ വിശദീകരണം. തനിക്ക് മറ്റ് […]
Read more

അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗില്‍ നിന്ന് നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈര്‍ ഇളയോടത്ത്, പാറയില്‍ ബഷീര്‍, പാറമ്മല്‍ നാസര്‍, ടി സൈത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ്‌ലിം ലീഗ് മണ്‍സൂണ്‍ ക്യാമ്പ് ഇവര്‍ അലങ്കോലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് നടപടി.
Read more

പാലക്കാട് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ നൗഷാദിനെ സസ്പെൻഡ് ചെയ്തു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സസ്പെൻഷൻ. ക്ലാസിൽ സംസാരിച്ചതിന് 9-ാം ക്ലാസുകാരനെ അധ്യാപകൻ മുഖത്തടിച്ചെന്നാണ് പരാതി. സ്‌കൂളിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. […]
Read more

ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കി; ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടിയുമായി അധികൃതര്‍. സംഭവം നടന്ന പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ പുറത്താക്കുകയും ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളത്തിന് മുകളില്‍ ഉരുളക്കിഴങ്ങ് മാത്രം കിടക്കുന്ന കറിയാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്. സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലില്‍ പരിധിയിലുള്ള ഛാങ്ഗാവ്പൂരിലെ പ്രൈമറി […]
Read more

പി.വി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. എസ്ഒജിയിലെ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്‌റ്റ്യൻ എന്നിവരെയാണ് തിരിച്ചെടുത്തത്. മാവോയിസ്റ്റ് ഫോൺ ചോർത്തൽ വിവരങ്ങൾ വരെ ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ. രണ്ട് പൊലീസുകാർക്കുമെതിരെ ഔദ്യോഗിക രഹസ്യം ചോർത്തിയതിന് കേസെടുത്തിരുന്നു. മാത്രമല്ല പിരിച്ചുവിടൽ നടപടിയും തുടങ്ങിയിരുന്നു. ആ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായിരിക്കുന്നത്.
Read more

സസ്പെൻഷന് സ്റ്റേ ഇല്ല; എം.ആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷന് സ്റ്റേ ഇല്ല. ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിൻ്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നും ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാർ വാദം. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ കഴിഞ്ഞ ആഴ്ചയാണ് എഡിജിപി എംആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. […]
Read more

Recent News