ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് ഇന്ന് 2.61രൂപയും, ഡീസൽ ലിറ്ററിന് 2.71 രൂപയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില.
രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമായിരുന്നു കൂട്ടിയത്. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമായും കൂട്ടി. പിന്നാലെയാണ് ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടിയത്.
