കുവൈത്തിൽ ചൂട് കനക്കും; ജൂണിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ജൂണിൽ കുവൈത്തിൽ ചൂട് കനക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ജൂൺ മാസത്തിന്‍റെ തുടക്കത്തോടെ ഇത് 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രവചനം ഈ വർഷത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്ന് തന്‍റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘അൽ-ബവാരിഹ്’, ‘ബാരിഹ് അൽ-തുരയ്യ’ എന്നീ പ്രാദേശിക വരണ്ട കാറ്റിന്‍റെ സീസണുകൾ […]
Read more

