Category: NEWS

വകുപ്പ് വിഭജനം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റിട്ടും വകുപ്പുവിഭജനം സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയില്ല. ചില വകുപ്പുകളുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനാലാണിത്. ഗവർണർ അംഗീകരിച്ച് തിങ്കളാഴ്ച വൈകിട്ടോടെ വിവിജ്ഞാപനമിറക്കാനായിരുന്നു ധാരണ. എന്നാൽ, ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തടസ്സമായി നിൽക്കുന്നത്. ഇടതുസർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും രണ്ട് വകുപ്പുകളായി രണ്ട് മന്ത്രിമാർക്ക് കീഴിലാണുണ്ടായിരുന്നത്. ഇത് തുടരാനും ഉന്നതവിഭ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ. ഉന്നതവിദ്യാഭ്യാസം നൽകുമ്പോൾ ഫിഷറീസ് വകുപ്പ് അധികമായി നൽകണമെന്ന ആവശ്യം ലീഗ് […]
Read more

ഇന്ധന വിലയിൽ വീണ്ടും വർധനവ്; പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും കൂട്ടി

ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും ആണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വര്‍ധനവാണിത്. അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്നാണ് കേന്ദ്രം ആവർത്തിക്കുന്നത്. അസംസ്‌കൃത എണ്ണ, പിഎന്‍ജി, എല്‍പിജി എന്നിവ മതിയായ അളവില്‍ ലഭ്യമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര […]
Read more

മന്ത്രിമാർക്ക് 13-ാം നമ്പ‍ർ വാഹനം വേണ്ട !

തിരുവനന്തപുരം: വി. ഡി സതീശന്‍ സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളില്‍ പതിമൂന്നാം നമ്പര്‍ വാഹനം ആര്‍ക്കും വേണ്ട. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും വേണ്ടെന്ന് പറഞ്ഞതോടെ ഈ കാര്‍ ടൂറിസം വകുപ്പ് ഒഴിവാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും 13ാം നമ്പര്‍ ആരും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ രണ്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെയും വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും കാലത്ത് മന്ത്രിമാര്‍ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് […]
Read more

ഗണ്‍മാന്മാരുടെ മര്‍ദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ കൈമാറി ഡിജിപി

തിരുവനന്തപുരം: ആലപ്പുഴയിലെ ഗണ്‍മാന്മാരുടെ മര്‍ദ്ദനത്തില്‍ എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കും. ഇന്ന് തന്നെ എസ്‌ഐടി രൂപീകരിക്കാനാണ് തീരുമാനം. ശുപാര്‍ശ ആഭ്യന്തര മന്ത്രി നേരിട്ട് പരിശോധിച്ച ശേഷം ഉത്തരവിറങ്ങും. ഗണ്‍മാന്മാരെ സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനാണ് നീക്കം. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസം നടന്ന ഒന്നാം മന്ത്രിസഭാ യോഗത്തില്‍ തന്നെ ഗണ്‍മാന്മാര്‍ക്കെതിരെ പുനരന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. […]
Read more

ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് നിർണായക മത്സരത്തിനിറങ്ങുമ്പോൾ ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ് ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് വിനയായതെന്നാണ് റിപ്പോർട്ട്. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ കഴിഞ്ഞ മത്സരത്തിന് തൊട്ടുമുമ്പാണ് ധോണിക്ക് വീണ്ടും പരിക്കേറ്റത്. ടീമിനൊപ്പം ലക്നൗവിലേക്ക് യാത്ര തിരിക്കാൻ ധോണി ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പരിക്കിനെ തുടർന്ന് ചെന്നൈയിൽ തന്നെ […]
Read more

ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടയില്‍പ്പെട്ട് യുവതി മരിച്ചു

കുടക്: കർണാടകയിലെ കുടകിൽ ആനകള്‍ തമ്മിലുളള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ദുബാരെ ആന ക്യാമ്പിലാണ് ആനകള്‍ പരസ്പരം ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന യുവതി ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ചെന്നൈ സ്വദേശിയായ ജിന്നുവാണ് മരിച്ചത്. ആനകള്‍ കുളിക്കുന്നത് കാണാന്‍ കുടുംബത്തോടെ ദുബാരെ ആന ക്യാമ്പിലെത്തിയതായിരുന്നു യുവതി. കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദുബാരെ ആന ക്യാമ്പ്. വിനോദസഞ്ചാരികള്‍ക്ക് ആനകളെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും അവസരം നല്‍കുന്ന കേന്ദ്രമാണിത്. വനംവകുപ്പിന്റെ അനുമതിയോടെ തന്നെയാണ് വിനോദസഞ്ചാരികള്‍ക്ക് ആനകളുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നത്. കുടുംബത്തോടൊപ്പം […]
Read more

ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ബിഷപ്പ് ഹൗസിലെത്തി മുഖ്യമന്ത്രി വി. ഡി സതീശൻ

തിരുവനന്തപുരം: ലത്തീൻ സഭയുടെ അതൃപതി മാറ്റാൻ ബിഷപ്പ് ഹൗസ് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടു. മന്ത്രിസഭയിൽ സഭാ പ്രാതിനിധ്യം ഇല്ലാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത. സത്യപ്രതിജ്ഞ ചടങ്ങ് പോലും സഭ ബഹിഷ്കരിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. മുഖ്യമന്ത്രി തീരപ്രദേശത്തെ വിഷയങ്ങളിൽ ശ്രദ്ധയോടെയുള്ള ഇടപെടൽ ഉറപ്പ് നൽകിയെന്നും സഭയുടെ അതൃപ്തി മാറിയെന്നും തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. […]
Read more

സത്യപ്രതിജ്ഞ വേദിയിലെത്തി മുഖ്യമന്ത്രി വി.ഡി സതീശനെ ആശ്ലേഷിച്ചു; സ്റ്റാറായി അമ്മാളു അമ്മ

തിരുവനന്തപുരം: സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കാണാനെത്തിയ പറവൂരുകാരി അമ്മാളു അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായയിരിക്കുകയാണ്. പറവൂര്‍ സ്വദേശിനി അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത് രണ്ട് ആഗ്രഹങ്ങളുമായിട്ടായിരുന്നു. തന്റെ മകന്‍ വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും. ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിലാണ് അമ്മാളു അമ്മ തിരികെ മടങ്ങിയത്. വി.ഡി സതീശനൊപ്പം രാഹുല്‍ ഗാന്ധിയെയും വേദിയിലെത്തി കെട്ടിപ്പിടിക്കാനായി. വി.ഡി സതീശനൊപ്പമുള്ള ചിത്രവുമുയര്‍ത്തി സദസ്സില്‍ നിന്ന അമ്മാളു അമ്മയെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയിലൂടെ […]
Read more

പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലത്, : കെ കെ ശൈലജ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുതിര്‍ന്ന പി ബി അംഗമാണ് പിണറായി വിജയന്‍. തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണമാണെന്നും അവര്‍ പ്രതികരിച്ചു. പ്രചാരണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. തന്നെ മത്സരത്തിന് തെരഞ്ഞെടുത്തത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു. പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണിത്. വലിയ തോല്‍വിയാണ് ഉണ്ടായത്. മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് […]
Read more

ജി. സുധാകരൻ പ്രോ ടേം സ്പീക്കർ

തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ ഏറ്റവും […]
Read more

Recent News