Category: NEWS

ഗൃഹപ്രവേശന ദിവസം വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേറ്റു, ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) മരിച്ചത്.പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന് . ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.രാഘവന്‍, :രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടന്‍. മകന്‍ :ആദിത്ത് രാജേഷ്. സഹോദരങ്ങള്‍ :മഹേഷ്, ഷൈന, ലേഖ. സംസ്‌കാരം ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.
Read more

പടക്കം പൊട്ടിത്തെറിച്ച് എട്ട് വയസുകാരൻ മരിച്ചു

കണ്ണൂര്‍: കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ട് വയസുകാരൻ മരിച്ചു. കുഞ്ഞിക്കിഴക്കയില്‍ വീട്ടില്‍ അമാന്‍ ആണ് മരിച്ചത്. രണ്ട് കുട്ടികള്‍ക്ക് ഗുരുതമായി പരിക്കേറ്റു. പുന്നക്കപ്പാറ കോണ്‍ഗ്രസ് ഓഫീസിന് സമീപത്ത് പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം കുട്ടികൾക്ക് പടക്കം എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ പറഞ്ഞു. പരിക്കേറ്റ കുട്ടികഴുടെ ആരോഗ്യസ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം അറിയിച്ചു.
Read more

മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി പരിസരം ലഹരി കേന്ദ്രമായി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി കെട്ടിടവും പരിസരവും നഗരത്തിലെ പ്രധാന ലഹരി ഉപയോഗ – വിപണന കേന്ദ്രമായെന്ന് പരാതി. അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ജില്ലാ കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ജൂണിൽ കോഴിക്കോട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പകൽസമയങ്ങളിൽ പോലും ഇവിടം […]
Read more

യാത്രാ ടിക്കറ്റുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കുവൈത്ത് : ഹോട്ടൽ ബുക്കിങ്, യാത്രാ ടിക്കറ്റുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സ്വദേശികൾക്കും വിദേശികൾക്കും ജാഗ്രതാ നിർദേശം നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സീസണൽ ഡിമാന്റും ദേശീയ ആഘോഷങ്ങളും മുതലെടുത്താണ് തട്ടിപ്പുകാർ പ്രധാനമായും രംഗത്തിറങ്ങുന്നതെന്ന് മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒസ്മാൻ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള വ്യാജ ഓഫറുകൾ അടങ്ങിയ ലിങ്കുകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയും അതുവഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്തിയെടുത്ത് പണം തട്ടുകയുമാണ് […]
Read more

ഇവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച കാണാനായെന്നും ഇതിലൂടെ പുതു സംസ്കാരമാണ് രചിച്ചിരിക്കുന്നതെന്നും നടി പറയുന്നു. ‘‘വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്കാരം രചിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച. ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി, […]
Read more

പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവം; പുനരന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വി. ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണ് ഉണ്ടായത്. ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട പ്രഖ്യാപനം ഉണ്ടായി. മുഖ്യമന്ത്രി വി.ഡി സതീശനാണ് സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ […]
Read more

വയറലായി പിഷാരടിയുടെ പോസ്റ്റ്

തിരുവനന്തപുരം: പ്രതിസന്ധികൾക്കും നാളുകൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ കോൺ​ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ കോൺ​ഗ്രസിനെ നയിക്കും. തതവസരത്തിൽ നടനും നിയൂക്ത എംഎൽഎയുമായ രമേഷ് പിഷാരടി പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. വർഷങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയുള്ളൊരു വേദിയിൽ അദ്ദേഹത്തെ അനുകരിച്ച വീഡിയോ ആണ് രമേഷ് പിഷാരടി പങ്കുവച്ചത്. ഒപ്പം, “ഗവണ്മെന്റിന്റെ.. മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും എല്ലാത്തരത്തിലുള്ള സ്നേഹവും..”, എന്ന് പിഷാരടി കുറിച്ചിരിക്കുന്നു. പിഷാരടി തന്നെ അനുകരിക്കുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മൻ […]
Read more

എം ലിജു കരഞ്ഞ് വോട്ട് നേടി; മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ

ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ രംഗത്ത്. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ ആരോപിക്കുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതിഭയുടെ പ്രതികരണം. ലിജു കരഞ്ഞ് വോട്ട് വാങ്ങി.താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല. കരഞ്ഞല്ല വോട്ട് വാങ്ങേണ്ടതെന്നും യു പ്രതിഭ പറയുന്നു. വീടുകൾ കയറി അപവാദ പ്രചരണം നടത്തി. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചരണം. ഇത് കേട്ട […]
Read more

കെ സിക്ക് നന്ദി പറഞ്ഞ് രാഹുൽ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേടിയ മഹാവിജയത്തിൽ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി. അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുക. ഓരോ കേരളീയന്‍റെയും ശബ്‍ദമായി മാറുന്ന വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാൽ ജിക്ക് നന്ദി. ഈ പ്രചാരണ വേളയിൽ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവർത്തകനും ഡിജിറ്റൽ യോദ്ധാവിനും […]
Read more

Recent News