Category: NEWS

വി ഡി സതീശന് വേണ്ടി ഒറ്റപ്പാലത്ത് പായസ വഴിപാട്

പാലക്കാട്: കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാട്. അമ്പലപ്പാറ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വി ഡി സതീശൻ- ഉത്രാടം നാളിൽ കഠിന പായസ വഴിപാട് നടത്തിയത്. 102 സീറ്റോട് കൂടി പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അതിൽ വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ സന്തോഷ സൂചകമായാണ് വഴിപാട് നടത്തിയത്. കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയാണ് സത്യപ്രതിജ്ഞക്ക് മുൻപ് ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചത്. പ്രദേശത്തെ അങ്കണവാടികളിലും, ഖാദി കേന്ദ്രത്തിലും ഉൾപ്പെടെ […]
Read more

‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രം ഓപ്പറേഷൻ ത്രാളിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് നിർമിക്കുന്നത്. നിർമ്മാതാവ് […]
Read more

24 മണിക്കൂർ കോൾ സെന്റർ; നിർദേശം നൽകി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടപ്പിലാക്കും. ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ നടക്കും. വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചേഴ്സിന്റെയും ആയമാരുടെയും […]
Read more

വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായ ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനിനെ (27) ആണ് തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കേ മരിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെ മൂന്നു മണിയോടെയാണ് ഷബിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read more

ബന്തിയോട്ടിൽ വാഹനാപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

കാസർകോട് : കുമ്പള – മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് റാഹിൽ (34) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ഉപ്പള ഭാഗത്തുനിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് […]
Read more

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; ആശങ്ക അറിയിച്ച് സ്വകാര്യബസ് ഉടമകൾ

പാലക്കാട്: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൽ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നാണ് വിമർശനം. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകും. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. ആശങ്ക അറിയിക്കും. പുതിയ സർക്കാരിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ബസ് ഉടമകൾ […]
Read more

പാർട്ടിയുടേത് നാണം കെട്ട തോൽവിയെന്ന് പി.കെ ശ്രീമതിയും കെ.കെ ശൈലജയും

തിരുവനന്തപുരം: സിപിഎം പാർട്ടി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത് നാണം കെട്ട ലജ്ജാകരമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി. കെ ശ്രീമതി. പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്നും വലിയ തോൽവിയാണ് ഉണ്ടായതെന്നും കെ. കെ ശൈലജയും പ്രതികരിച്ചു. മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്ന് കെ.കെ ശൈലജ വ്യക്തമാക്കിയപ്പോൾ, തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്നും, പരിശോധിക്കുമെന്നുമാണ് പി.കെ ശ്രീമതി ടീച്ചർ പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത് ഒറ്റക്കെട്ടായാണെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മേൽ […]
Read more

വി ‍ഡി സതീശൻ വാക്ക് പാലിച്ചു; സന്തോഷം പ്രകടിപ്പിച്ച് ആശമാർ

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച് ആശമാർ. ഓണറേറിയം വർധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു പ്രതികരിച്ചു. മാത്രമല്ല, വി ഡി സതീശൻ വാക്ക് പാലിച്ചുവെന്നും ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിന്ദു പറഞ്ഞു. അതേസമയം , കുറച്ചു കൂടി വർധന പ്രതീക്ഷിച്ചിരുന്നെന്നും ബിന്ദു പറഞ്ഞു. ഇരുപത്തിഒന്നായിരം രൂപയായിരുന്നു ആവശ്യം. സർക്കാർ കാലാവധി പൂർത്തിയാകും മുൻപ് അതിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിന്ദു പ്രതികരിച്ചു. ആദ്യമന്ത്രിസഭയോ​ഗത്തിലാണ് […]
Read more

മലയാളം ഒഴിവാക്കി മുരളീധരന്‍റെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലെ അംഗമായ കെ മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷില്‍. ഹര്‍ഷാരവത്തോടെയാണ് സദസ് മുരളിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയും മറ്റ് എല്ലാ അംഗങ്ങളും മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുരളീധരന്‍ മാത്രമാണ് ഇംഗ്ലീഷ് ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണ ലീഗ് മന്ത്രിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ സര്‍വ ശക്തനായ അള്ളാഹുവിന്റെ നാമത്തിലായിരുന്നു ലീഗ് നേതാക്കളുടെ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ […]
Read more

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവം; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ വേണ്ടിയാണ് ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പൈലറ്റായ ഉദ്യോഗസ്ഥനൊപ്പം സഹ പൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. ഇതേ […]
Read more

Recent News