Category: NEWS

വീട്ടുവളപ്പിലെ കൃഷിക്കിടയിൽ കഞ്ചാവ് ചെടികൾ, യുവാവ് അറസ്റ്റിൽ

വർക്കല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ അഴകൻവിള ലക്ഷംവീട് കോളനിയിൽ റാഷിദാണ് (38) പിടിയിലായത്. രണ്ട് മീറ്റർ, 1.5 മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് പിടിച്ചെടുത്തത്. റാഷിദ് തന്റെ വീട്ടുവളപ്പിൽ വളമിട്ട് മാസങ്ങളായി ചെടി പരിപാലിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റ് കൃഷികൾക്കൊപ്പമാണ് കഞ്ചാവും വളർത്തിയത്. വർക്കല ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
Read more

കുണ്ടറയിലെ കനത്ത ഭൂരിപക്ഷം, പിന്നാലെ അർഹിച്ച സ്ഥാനത്ത് വിഷ്ണുനാഥ്

തിരുവനന്തപുരം: കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റായ പി.സി. വിഷ്ണുനാഥ് നിയമസഭാംഗമാകുന്നത് മൂന്നാംതവണ. യൂത്ത്കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു., യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.കോം. ബിരുദധാരി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കേ 2006-ൽ ചെങ്ങന്നൂരിൽ സജി ചെറിയാനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011-ൽ വിജയം ആവർത്തിച്ചു. 2016-ൽ പരാജയപ്പെട്ടു. 2021-ൽ കുണ്ടറയിൽ, മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചാണ് സഭയിലെത്തിയത്. കൊട്ടാരക്കര മാവടി പാലോട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകൻ. കന്നഡ എഴുത്തുകാരി കനകഹാമയാണ് […]
Read more

പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

കൊല്ലം: പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ നെടുങ്കയം സ്വദേശി ഡോയി മോൻ ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ടോയ് കൂടാതെ ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പുനലൂര്‍ കേളങ്കാവ് ആര്‍പിഎല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. […]
Read more

മന്ത്രിസഭയിലേക്ക് കായംകുളത്തിന്റെ ലിജുവും

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പരാജയങ്ങളുടെ തുടർക്കഥകളിൽനിന്ന് കായംകുളത്ത് ഉജ്ജ്വലവിജയം നേടിയാണ് എം. ലിജു (47) മന്ത്രി സ്ഥാനത്തേക്കെത്തിയത്. കെ.പി.സി.സി. വൈസ് പ്രസിഡന്റും മികച്ച വാഗ്മിയുമാണ്. കെ.എസ്.യു., യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃപദവിയിലിരുന്നു. കെ.പി.സി.സി. സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയുമായിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വാർ റൂം ചെയർമാനുമായിരുന്നു. നിയമ ബിരുദധാരിയാണ്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം. മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്. ഭാര്യ: അമ്പിളി ലിജു (കയർബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ഗാർഗി പ്രിയദർശിനി, […]
Read more

യുഎസിൽ എയർഷോയ്ക്കിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണു

വാഷിങ്ടൺ: യു.എസിൽ എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. ഐഡഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോയ്ക്കിടെയാണ് സംഭവം. അപകടത്തിൽനിന്ന് രണ്ട് വിമാനങ്ങളിലെ നാല് ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വാഷിങ്ടണിലെ വിഡ്ബി ഐലൻഡിൽനിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രൺ 129-ൽപ്പെട്ട രണ്ട് ഇ.എ-18ജി ഗ്രോളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് […]
Read more

തമിഴ് സിനിമാ നിര്‍മാതാവ് കെ. രാജന്‍ ജീവനൊടുക്കി

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി. 85 വയസായിരുന്നു. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്. ഇതിന് ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. പിന്നാലെ ഗണേഷ് സിനി ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. 1991 ല്‍ […]
Read more

വീണ്ടും ട്രെയിനിൽ തീപ്പിടിത്തം

പട്‌ന: ബിഹാറിൽ ട്രെയിനിന് തീപ്പിടിച്ചു. സാസാറാം-പട്‌ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ സാസാറാം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തീപ്പിടിത്തത്തിൽ ആളപായമില്ല. സാസാറം റെയിൽവേ സ്‌റ്റേഷനിൽനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന്റെ ഒരുകോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. ആറാംനമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു ട്രെയിൻ നിർത്തിയിട്ടിരുന്നത്. ഇതിനിടെയാണ് കോച്ചിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടത്. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും പരിഭ്രാന്തിയിലായി. ഉടൻതന്നെ റെയിൽവേ ജീവനക്കാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയായിരുന്നു. ഒരു കോച്ച് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. […]
Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.അടുത്ത 5 ദിവസവും മഴ ലഭിയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് മധ്യ- തെക്കൻ -വടക്കൻ ജില്ലകളിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. നാളെ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പൊതുജങ്ങൾ ജാഗ്രത പാലിക്കുക.
Read more

കടുത്ത നാരാശയിൽ അൻവർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അൻവർ. ദിവസങ്ങൾക്ക് മുമ്പേ തലസ്ഥാനത്ത് എത്തിയെങ്കിലും, അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെത്തുടർന്ന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാകാതെ നിരാശയിലാണ് അൻവർ. സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണണമെന്ന അതിയായ ആഗ്രഹത്തോടെ രണ്ടു ദിവസം മുൻപാണ് അൻവർ തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ചെറിയൊരു അപകടത്തെ തുടർന്ന് ഡോക്ടർമാർ ഇദ്ദേഹത്തിന് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. മീഡിയ വഴി […]
Read more

സതീശനെ പൂട്ടി കെ സി

തിരുവനന്തപുരം: നിയമസഭാകക്ഷിയിലെ ബലാബലം മന്ത്രിസഭയിലും പ്രതിഫലിച്ചു. 63 അംഗ കോൺഗ്രസ് നിയമസഭാകക്ഷിയിൽ 47 പേരുടെ പിന്തുണ നേടിയ കെ.സി. വേണുഗോപാലിന്റെ പക്ഷത്തുനിന്നാണ് മന്ത്രിമാരിൽ ഏറെയും. കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേരും വേണുവിന്റെ അനുയായികൾ. കെ. മുരളീധരനും റോജി എം. ജോണും മാത്രമാണ് വി.ഡി. സതീശനോട് ആഭിമുഖ്യമുള്ളവർ. മന്ത്രിമാരെ നിശ്ചയിക്കാൻ സീനിയോറിറ്റിയായിരുന്നു പ്രധാന മാനദണ്ഡം. ഈഴവ വിഭാഗത്തിൽ നിന്നുള്ള ഒൻപതുപേരും പുതുമുഖങ്ങളായിരിക്കെ ഇവരിൽനിന്ന് എം. ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ് എന്നിവർ മന്ത്രിസഭയിലെത്തി. ചെന്നിത്തല തന്നോടൊപ്പം നിൽക്കുന്ന […]
Read more

Recent News