‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രം ഓപ്പറേഷൻ ത്രാളിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് നിർമിക്കുന്നത്. നിർമ്മാതാവ് ജോബി ജോർജ് നടത്തിൽ, സംവിധായകൻ രതീഷ് വേഗ , ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും , അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.

രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാ ഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തിൻ്റേയും അവരുടെ ശക്തിയെ പ്രതിഫലിപ്പിക്കുവാനുമാണ് ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുക. ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും ചിത്രത്തിൻ്റെ പ്രമേയത്തിലെ കാതലായ വിഭാഗമാണ്.

ചിത്രത്തിൽ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക . ഓപ്പറേഷൻ ത്രാൻ എൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ്. ദേശീയ സുരഷയെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഹൈ+ ഒക്ടേൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയിട്ടുണ്ട്. ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ് . അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്ന തായി ജയസൂര്യ പറഞ്ഞു. ജയസൂര്യക്ക് പുറമേ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ ,നന്ദു,അ അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ , സിറാജുദ്ദീൻ, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ തരുൺ ആരോര, റിഥികാസിങ് , വിനയറായ്,, അമൈരാ ദാസ് തർ, മുരളി ശർമ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ , കുളു മൊണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെ ഈ ചിത്രം പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *