Category: NEWS

എ.കെ ആന്‍റണിയെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആന്‍റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിർണായക പങ്കുവഹിച്ച എ. കെ ആന്‍റണിയെ നേരിൽ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ. കെ ആന്‍റണി പ്രതികരിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എ. കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. […]
Read more

അച്ചടക്കം ലംഘനം; മൂന്ന് മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

പട്ന: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പാർട്ടി അച്ചടക്കം ലംഘിച്ചതിനും ബീഹാറിലെ മൂന്ന് മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി. റാഷിദ് ഫക്രി, ഓംകാർ ശക്തി, ചന്ദൻ സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ആറ് വർഷത്തേക്കാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതിനാണ് നേതാക്കളെ പുറത്താക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദിനോട് ഇവർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അതേസമയം, പാർട്ടിക്കുള്ളിൽ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. […]
Read more

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്ന് ഓർ‍ത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വികസനവഴിയിൽ കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ‘കൺസ്യൂമർ സ്റ്റേറ്റായ’ കേരളത്തെ ‘സാധ്യതകളുടെ സ്റ്റേറ്റ്’ ആക്കി മാറ്റുക എന്ന വലിയ കടമ്പ അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിന് മുന്നിലുണ്ട്. ഐ.ടി […]
Read more

വനവാസമല്ല ഇനി പട്ടാഭിഷേകം; സന്തോഷം പ്രകടിപ്പിച്ച് റിനി ആൻ ജോർജ്

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. വി ഡിഎല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ വി ഡിക്ക് ഇനി വനവാസമല്ല പട്ടാഭിഷേകമാണെന്ന് റിനി ഫേസ് ബുക്കിൽ കുറിച്ചു. മാത്രമല്ല, പദ്മനാഭന്റെ മണ്ണിൽ ഇനി തന്റെ ശ്രീ പദ്മനാഭൻ വാഴുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയപ്പോഴും പ്രതികരണവുമായി റിനി രംഗത്തെത്തിയിരുന്നു. സതീശൻ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും കേരളം കണ്ട […]
Read more

പെട്രോള്‍ വില കൂടിയേക്കും; രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ആ‍ർബിഐ ​ഗവ‍‌ർണ‍ർ

മുംബൈ: രാജ്യത്ത് പെട്രോൾ വില വർധിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ മുന്നറിയിപ്പ്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഐഎംഎഫ് സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോയാല്‍ ഇന്ധനവില വര്‍ധിപ്പിക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നതും ഇന്ധന ഉപയോഗവും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടപ്പാക്കുകയെന്ന് കമ്മീഷൻ അറിയിച്ചു. ഹിമാചൽ പ്രദേശ്, ലഡാക്ക്, കാശ്മീർ എന്നിവിടങ്ങളിലേത് സെൻസസ്, കാലാവസ്ഥ എന്നിവ കണക്കിലെടുത്ത് പിന്നീട് പ്രഖ്യാപിക്കും. 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ എസ്ഐആറിന്റെ ഭാഗമാകും. 36.73 കോടി വോട്ടർമാരെ ഇവർ സന്ദർശിക്കുകയും ചെയ്യും. കൂടാതെ, രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹായവും ലഭ്യമാക്കും. സെൻസസ് നടപടികൾക്കൊപ്പം തന്നെയാണ് എസ്ഐആർ […]
Read more

പ്രതിപക്ഷനേതാവിനെ ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയിൽ പ്രതിപക്ഷ നേതാവാരെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും. എഐസിസി വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി […]
Read more

വീണ്ടും കൈയ്യടി നേടി വിജയ് സർക്കാർ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

ചെന്നൈ: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർധിപ്പിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ഈ വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കി. തമിഴ്‌നാട് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിങ്ങനെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സംസ്ഥാന ജനസമ്പർക്ക വകുപ്പാണ് ഉത്തരവിറക്കിയത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജീവനക്കാരുടെയും ക്ഷേമം മുൻനിർത്തി തമിഴ്‌നാട് […]
Read more

കോവിഡ് മഹാമാരി: മരിച്ചവരുടെ എണ്ണം 2.2 കോടി : ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്-19 മഹാമാരി ലോകത്ത് വിതച്ച നാശം, ഔദ്യോഗിക കണക്കുകളേക്കാൾ ഭീകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ‘വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026’ റിപ്പോർട്ട്. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ ലോകത്താകെ ഏകദേശം 2.21 കോടിയിലധികം മനുഷ്യർ ഈ രോഗം മൂലം മരിച്ചെന്ന ഞെട്ടിക്കുന്ന കണക്കാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത് പ്രകാരം 70 ലക്ഷം പേർ കോവിഡ് രോഗബാധ മൂലം മരിച്ചെന്നായിരുന്നു ഇതുവരെയുള്ള കണക്ക്. ഇതിന്റെ മൂന്നിരട്ടിയോളം […]
Read more

കട കുത്തിപ്പൊളിച്ച് മോഷണം; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: ചാരുംമൂട് ജം​ഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണി മോഷണം. കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54), കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12ന് രാത്രിയോടെ ചാരുംമൂട് ജം​ഗ്ഷനിലെ ഫുട്‌പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില […]
Read more

Recent News