Category: NEWS

കേരളത്തില്‍ ഒന്നിലേറെ സീറ്റ് പ്രതീക്ഷിച്ച് ബിജെപി

തിരുവനന്തപുരം: എക്സിറ്റ് പോളുകളെ തള്ളാതെയും കൊള്ളാതെയും ബിജെപി. 14 സീറ്റുകളിൽ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളിലാണ് എൻ‍ഡിഎയുടെ പ്രതീക്ഷ. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചാത്തന്നൂർ, തിരുവല്ല, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബിജെപി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളിൽ രണ്ടാമതെത്തുമെന്നും എൻഡിഎ നേതൃത്വം വിലയിരുത്തുന്നു. എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ നേട്ടം ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ ഇന്ന് പ്രതികരിച്ചത്. കേരളത്തിൽ തൂക്കുസഭ വരുമെന്നും ബിജെപി നിർണായക ശക്തി ആകുമെന്നും ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രതീക്ഷ […]
Read more

ശ്യാം മോഹനും അഖിലയും പ്രധാന വേഷങ്ങളിൽ; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

റൈസൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ രമേശ് ബാബു ആർ. നിർമിച്ച് ശങ്കർ എസ്.കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രേമലു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയ അഖില ഭാർഗവൻ, ശ്യാം മോഹൻ എന്നിവരാണ് ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത്. കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജയിൽ ജിയോ സ്റ്റാർ മലയാളം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കിഷൻ കുമാറിന്റെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ഇരുമ്പിൽ പുളിയിൻകീഴ് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ […]
Read more

മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ച്ച; പൈലറ്റ് വാഹനങ്ങൾ ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് ഇൻ്റലിജൻസ്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇൻ്റലിജൻസ് മേധാവി വീഴ്ച ചൂണ്ടിക്കാട്ടി ഡിഐജിമാർക്കും എസ്പിമാർക്കും റിപ്പോർട്ട് നൽകി. ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പോയ സാഹചര്യം വരെയുണ്ടായെന്നും ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് 14, 19, 22 തീയതികളിൽ […]
Read more

സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ്, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കോഴിക്കോട് ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി(36) ആണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പൂളപ്പൊയില്‍ റോഡിലെ ഇരട്ട കുളങ്ങരയില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഉടന്‍തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് കുഞ്ഞിമരക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമയമ്മയിലെ ഭര്‍തൃവീട്ടില്‍ നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു […]
Read more

വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്‍റെ മകന്‍ ഷബീല്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. കൂട്ടുകാരായ രണ്ട് പേര്‍ക്കൊപ്പമാണ് ഷബീല്‍ ഇവിടെയെത്തിയത്. ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയെങ്കിലും ഷബീല്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇവര്‍ കരയ്ക്ക് കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു. ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരും പിന്നീട് മുക്കം പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. മുക്കം അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ […]
Read more

മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ പീഡിച്ച് കൊലപ്പെടുത്തി 65കാരൻ

പുനെ: മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയോധികന്‍. പൂനെയിലെ ഒരു ഗ്രാമത്തിലാണ് സംഭവം കൊലപാതകത്തിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം പശു തൊഴുത്തിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.. 65കാരനാണ് ക്രൂര കൊലപാതകം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചെത്തി. കൊലക്ക് ശേഷം മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. പ്രതി മുന്‍പും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ […]
Read more

‘554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കും’; പി വി ശ്രീനിജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജിന്‍. 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് ശ്രീനിജിന്‍ ഫേസ്ബുക്കിൽ കുറിച്ചത്. അതിശക്തമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു കുന്നത്തുനാട്. മണ്ഡലത്തില്‍ പി വി ശ്രീനിജന്‍ ആറായിരം വോട്ടിന് പിന്നിലാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ വ്യക്തിപരമായ വോട്ടുകള്‍ സമാഹരിച്ച് വിജയിക്കുമെന്നാണ് ശ്രീനിജിന്‍ പറയുന്നത്. അഞ്ചു വര്‍ഷം ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവത്തിലാണ് കൃത്യമായ ഭൂരിപക്ഷം പറയുന്നത്. ഭൂരിപക്ഷം 554 വോട്ടിന്റെ മുകളില്‍ പോകും. അതില്‍ കുറയില്ല. മണ്ഡലവുമായി […]
Read more

ദുബായിൽ കൂടുതൽ ഗുൽമോഹറുകൾ നടപ്പിലാക്കാൻ നിർദ്ദേശം

ദുബായ് : എമിറേറ്റിന്റെ തെരുവുകളിലും പാർക്കുകളിലും ഗുൽമോഹർ മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്ന് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. വേനൽക്കാലത്ത് വീടുകൾക്കും തെരുവുകൾക്കും പൂന്തോട്ടങ്ങൾക്കും പുതുജീവൻ നൽകിയാണ് ഗുൽമോഹറുകൾ പൂക്കുന്നതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ചു. എമിറേറ്റിന്റെ സുസ്ഥിരതാലക്ഷ്യങ്ങൾ കൈവരിക്കാനാണ് നീക്കം ലക്ഷ്യമിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നഗരവ്യാപകമായി ഗുൽമോഹർ വൃക്ഷത്തൈകൾ നടാനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്. തെരുവുകൾ, പൊതു പാർക്കുകൾ, […]
Read more

പോളിംഗ് ശതമാനം 79.70 പോളിംഗ്; സർവീസ് വോട്ടുകൾ ഇന്ന്‌ കൂടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 20,028 സർവീസ് വോട്ടുകൾ ലഭിച്ചുവെന്നും ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. മെയ് 6 വരെ പെരുമാറ്റചട്ടം ബാധകമാണെന്നും തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അതേസമയം നാളെ പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. സുരക്ഷക്ക് 32,301 […]
Read more

പേട്രിയറ്റ്’ പ്രതികരണങ്ങളെക്കുറിച്ച് മമ്മൂട്ടി

കൊച്ചി: താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന് വരുന്ന സമ്മിശ്ര പ്രതികരണങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി. ദുബൈ ദേര സിറ്റി സെന്‍ററിലെ വോക്സ് സിനിമാസില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടി വരുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് മാളില്‍ എത്തിയിരുന്നത്. “സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനം കൊള്ളാം, ആദ്യം കൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. […]
Read more

Recent News