വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്‍റെ മകന്‍ ഷബീല്‍ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. കൂട്ടുകാരായ രണ്ട് പേര്‍ക്കൊപ്പമാണ് ഷബീല്‍ ഇവിടെയെത്തിയത്. ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയെങ്കിലും ഷബീല്‍ ഇറങ്ങിയിരുന്നില്ല.

എന്നാല്‍ പിന്നീട് ഇവര്‍ കരയ്ക്ക് കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു. ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരും പിന്നീട് മുക്കം പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി.

മുക്കം അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ എത്തുമ്പോഴേക്കും ഷബീലിന്റെ മൃതദേഹം ലഭിച്ചു. ഷബീല്‍ ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *