Category: NEWS

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; ടി.ജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്

കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി.ജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബർ സെൽ ഓപ്പേറഷൻസ് […]
Read more

മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ; വിപുലമായ തിരച്ചിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരച്ചിൽ ഒൻപതുദിവസം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ചരിത്രത്തിൽ ഇന്നുവരെയുണ്ടാകാത്ത തരത്തിലുള്ള വിപുലമായ തിരച്ചിലാണ് കേന്ദ്രസർക്കാരിന്റെകൂടെ സഹായത്തോടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. രണ്ട് ഡോണിയർ വിമാനങ്ങൾ, ഹെലിക്കോപ്ടർ, കോസ്റ്റ് ഗാർഡ് കപ്പൽ, നേവി ബോട്ട് എന്നിവയ്ക്കുപുറമേ സ്‌കൂബ ഡൈവിങ് സംവിധാനങ്ങളും ഉപയോഗിച്ച് തമിഴ്‌നാട്ടിലെ കുളച്ചൽവരെ പരിശോധന നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തിരച്ചിലിൽ ഒരുവിധ ഏകോപനവുമില്ലെന്നും തങ്ങളെ തുല്യരായി കാണുന്നില്ലെന്നും കാണാതായവരുടെ കുടുംബങ്ങൾ ആരോപിക്കുന്നു. നേവി തിരച്ചിലിന്റെ ഭാഗമായ […]
Read more

ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയരുത്; ശശി തരൂരിനെതിരെ കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ശശി തരൂരിനെതിരെ കടുത്ത ഭാഷയിൽ പരസ്യമായ താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ, കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ പറയുകയുണ്ടായി. എന്നാൽ, തന്റെ പ്രസ്താവന […]
Read more

ഗംഭീര പ്രതികരണം നേടി ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി”

കൊച്ചി : ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ ക്ക്‌ ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകർക്കൊപ്പം നിരൂപകരും വലിയ പ്രശംസ നൽകുന്ന ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സൂപ്പർ ഹിറ്റ്. […]
Read more

രാമായണ ഇന്ത്യയിൽ റിലീസ് ചെയ്യാൻ വൈകും’; വ്യക്തമാക്കി നമിത് മൽഹോത്ര

കൊച്ചി : ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. നമിത മൽഹോത്രയാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലി റിലീസായി ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം വിദേശ രാജ്യത്ത് നേരത്തെ എത്തുമെന്നാണ് നിർമ്മാതാവ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നവംബർ 8 നാണ് ചിത്രമെത്തുന്നതെന്നാണ് നമിത് മൽഹോത്ര പറയുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നവംബർ 6 ന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. “അന്താരാഷ്ട്ര വിതരണ രീതികൾ […]
Read more

വിജയഗാഥ തുടരാൻ സൂര്യ; വിശ്വനാഥ് ആൻഡ് സൺസ് ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് റിലീസിനൊരുങ്ങുന്നു. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട ചിത്തത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, […]
Read more

മുന്നിൽ നിന്ന് നയിക്കാൻ സച്ചിൻ ബേബിയും അസറുദ്ദീനും ജലജ് സക്സേനയും

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസൺ അടുത്തെത്തി നിൽക്കെ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിൾസ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രൻറെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. കൊല്ലം സെയിലേഴ്സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് […]
Read more

ചരിത്രനേട്ടവുമായി ഷാനവാസ് ഖാൻ; ലോങ് ജമ്പിൽ വെങ്കല മെഡൽ

ഡാളളസ്: ലോക അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനിമിഷം. പുരുഷന്മാരുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷാനവാസ് ഖാൻ വെങ്കല മെഡൽ സ്വന്തമാക്കി. 7.84 മീറ്റർ ദൂരം ചാടിയാണ് ഇരുപതുകാരനായ ഷാനവാസ് മെഡൽ നേട്ടം കൈവരിച്ചത്. ഇതോടെ ലോകവേദിയിൽ ഒരു അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും ഷാനവാസ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ ആശിഷ് യാദവും വസന്ത് മേഘ്‌വാളും വെള്ളി മെഡലുകൾ നേടിയിരുന്നു. […]
Read more

ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യ

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363 റൺസിന് മറുപടിയായി ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 142 റൺസുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലിനൊപ്പം വാലറ്റത്ത് സാരാൻഷ് ജെയിനും(22), ഗുർനൂർ ബ്രാറും(18 പന്തിൽ 36) , മാനവ് സുതാറും(41) നടത്തിയ ചെറുത്തുനിൽപാണ് ലങ്കൻ സ്കോറിനൊപ്പമെത്താൻ ഇന്ത്യയെ സഹായിച്ചത്. ഏഴ് റൺസിൻറെ […]
Read more

തുടർച്ചയായ മൂന്നാം ലോകകപ്പിലും വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യതയില്ല

ബാർബഡോസ്: രണ്ടുതവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിന് വലിയ തിരിച്ചടി. 2027-ൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്നതിൽ വിൻഡീസ് പരാജയപ്പെട്ടു. ഇനി യോഗ്യതാ മത്സരങ്ങൾ കളിച്ചാൽ മാത്രമേ വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കൂ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് നടക്കുന്നത്. വെള്ളിയാഴ്ച നടന്ന അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിൻറെ നേരിട്ടുള്ള […]
Read more

Recent News