Category: NEWS

ഹൂഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തി പ്രധാനമന്ത്രി , ബംഗാളിൽ ബിജെപിക്ക് വൻ വിജയം ഉറപ്പാണെന്നും മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രചാരണത്തിനിടെ ഹൂഗ്ലി നദിയിൽ സവാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയാണ് മോദി നദിയിൽ സവാരി നടത്തിയത്. ക്യാമറയിൽ ചിത്രങ്ങളും പകർത്തി. കൂടാതെ, അവിടെ പ്രഭാത നടത്തിയവരെയും ,തോണിക്കാരെയും കണ്ട് സംസാരിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബന്ധത ഉറപ്പിച്ചെന്നും മോദി പറഞ്ഞു. ഇന്നലെ ഹൗറയിൽനിന്നും കൊൽക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി വൈകീട്ട് ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം ആസ്ഥാനവും സന്ദർശിച്ചിരുന്നു. ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് വലിയ ഭൂരിപക്ഷത്തോടെ വിജയം നൽകുമെന്ന് […]
Read more

കുവൈത്ത് എയർവെയ്‌സ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽനിന്നും അടുത്ത ഞായറാഴ്ച്ച മുതൽ വിമാന സർവീസുകൾ പുനരാംഭിക്കുന്നുവെന്ന് കുവൈത്ത് എയർവെയ്‌സ് അറിയിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ(T4 ) നിന്നുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 17 പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകളാണ് പുനരാംഭിക്കുന്നത്. ഫെബ്രുവരി 28 മുതൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കി വ്യോമപാത തുറന്നതായി സിവിൽ ഏവിയേഷൻ ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചതിന് പിന്നാലെയാണ് കുവൈത്ത് എയർവെയ്‌സ് ആക്ടിങ് സിഇഒ അബ്‌ദുൾ വഹാബ് അൽ- ഷാത്തി ഈ നിർണ്ണായക പ്രഖ്യാപനം […]
Read more

മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാം; നിയമങ്ങളിൽ ഇളവുമായി യു.എസ്

വാഷിങ്‌ടൺ: ആരോഗ്യപരമായ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്ന അമേരിക്കക്കാർക്ക് സന്തോഷമാകുന്ന പരിഷ്കാരവുമായി ട്രംപ് സർക്കാർ. കഞ്ചാവിനെ ഷെഡ്യൂൾ-1 ൽ നിന്നും സർക്കാർ നീക്കി. ഹെറോയിൻ, മെത്തഫിറ്റമിൻ, തുടങ്ങിയ മെഡിക്കൽ ഉപയോഗം അനുവദനീയമല്ലാത്ത മയക്കുമരുന്നുകളാണ് ഷെഡ്യൂൾ-1 ൽ ഉള്ളത്. കഞ്ചാവിനെയും ഇക്കൂട്ടത്തിലായിരുന്നു പെടുത്തിയിരുന്നത്. ഫെഡറൽ, സംസ്ഥാന ഏജൻസികൾ അനുവദിക്കുന്ന കഞ്ചാവ് ഉത്പന്നങ്ങളെ ഇനിമുതൽ മൂന്നാം ഷെഡ്യൂളിലേക്ക് മാറ്റും. മെഡിക്കൽ ഉപയോഗത്തിനുള്ളതായി കണക്കാക്കുന്ന കീറ്റമിൻ, അനാബോളിക്ക് സ്റ്റിറോയിഡുകൾ എന്നിവ ഉൾപ്പെടുന്നവയാണ് മൂന്നാം ഷെഡ്യൂൾ. 40 യു.എസ് സംസ്ഥാനങ്ങൾ ആരോഗ്യപരമായ കാര്യങ്ങൾക്ക് കഞ്ചാവ് […]
Read more

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മലപ്പുറത്ത് യുവാവിന് സൂര്യതാപമേറ്റു

പാലക്കാട്: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. […]
Read more

തൃശ്ശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി

തൃശ്ശൂർ: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹ‍ർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. 2024ൽ ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ വെങ്കിടാചലം എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി. കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. […]
Read more

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം; വീട്ടില്‍ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നായിരുന്നു സംശയം. അതിനാൽ ബാത്ത്റൂമിൽ പാമ്പ് കയറാൻ ഇടയുള്ള ഭാഗം സീൽ ചെയ്യും. വീട്ടിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പിന്റെ നിരീക്ഷണം തുടരും. അതേസമയം, അനോഷിനെ ഡിസ്ചാർജായി വീട്ടിലേക്ക് […]
Read more

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ സംഭവം; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഹെലികോപ്റ്റര്‍ പറത്തിയെന്നാണ് എഫ്‌ഐആർ. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും നിര്‍മ്മിതികള്‍ക്ക് കേടുപാട് വരത്തക്ക രീതിയിലും ജീവനക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കും വിധവുമാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ […]
Read more

മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് ആവർത്തിച്ച് കെ. സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് ആവർത്തിച്ച് കെ. സി വേണുഗോപാൽ. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുകൂടെയെന്ന ചോദ്യത്തോട് ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു. 24 മണിക്കൂർ മാത്രമാണ് മറുപടി നൽകാൻ സമയം നൽകിയതെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ അഭിസംബോധന […]
Read more

യുഎസ്-ഇറാൻ യുദ്ധം മൂലം കടുത്ത ഭക്ഷ്യക്ഷാമം വരുന്നു

ബാങ്കോക്ക്: യുഎസ്-ഇറാൻ യുദ്ധത്തിന്റെ ആഘാതങ്ങൾ മൂലം മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുഎൻ വികസന വിഭാഗം മേധാവി അലക്സാണ്ടർ ഡി ക്രൂ. കർഷകർ കൃഷിയിറക്കുന്ന സമയത്തുതന്നെ ഇന്ധന, വളം വിതരണത്തിലുണ്ടായ തടസ്സങ്ങൾ ഇതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾ തടയപ്പെട്ടത് മൂലം രൂക്ഷമായ വളം ക്ഷാമം കാർഷിക ഉൽപ്പാദനക്ഷമതയെ ഇതിനകം തന്നെ കുറച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്്തു. ഈ വർഷം അവസാനത്തോടെ വിളവെടുപ്പിനെ […]
Read more

30 വയസ്സുമുതൽ ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നു

കണ്ണൂർ: രാജ്യത്തെ മുതിർന്നവരിൽ 50 ശതമാനത്തോളം ആളുകളിലും ജീവിതശൈലീരോഗളെന്ന് റിപ്പോർട്ട്. പകർച്ചയിതര രോഗങ്ങൾ ഇത്തരത്തിൽ വർധിക്കുന്നത് ആരോഗ്യരംഗത്ത് വലിയ ബാധ്യതയായി മാറുന്നതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ പുതിയ സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 1.4 ലക്ഷം കുടുംബങ്ങളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 2025-ലാണ് സർവേ നടത്തിയത്. 2018-ലെ സർവേയിൽ 31 ശതമാനം ആളുകളിലാണ് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തിയിരുന്നത്. ഹൃദയം, ധമനികളെ ബാധിക്കുന്ന രോഗങ്ങൾ, പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങൾ എന്നിവയാണ് ജീവിതശൈലീരോഗങ്ങളിൽ പ്രധാനം. 45 വയസ്സ് കഴിഞ്ഞവരിലാണ് പകർച്ചയിതര രോഗങ്ങൾ […]
Read more

Recent News