കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രചാരണത്തിനിടെ ഹൂഗ്ലി നദിയിൽ സവാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയാണ് മോദി നദിയിൽ സവാരി നടത്തിയത്. ക്യാമറയിൽ ചിത്രങ്ങളും പകർത്തി. കൂടാതെ, അവിടെ പ്രഭാത നടത്തിയവരെയും ,തോണിക്കാരെയും കണ്ട് സംസാരിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബന്ധത ഉറപ്പിച്ചെന്നും മോദി പറഞ്ഞു. ഇന്നലെ ഹൗറയിൽനിന്നും കൊൽക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി വൈകീട്ട് ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം ആസ്ഥാനവും സന്ദർശിച്ചിരുന്നു.
ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് വലിയ ഭൂരിപക്ഷത്തോടെ വിജയം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടിഎംസി ഒരു സീറ്റ് പോലും നേടില്ല, എല്ലാ വിഭാഗം ജനങ്ങളും ബിജെപിക്ക് അനുകൂലമായി പ്രതികരിക്കുന്നു, ഭയം കൂടാതെ എല്ലാവരും വോട്ട് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ടിഎംസി നോക്കിയത് ബംഗാളിനെ കൊള്ളയടിക്കാൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്ത ജാദവ്പൂരിലെ റാലിയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം .
