Category: NEWS

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെ ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C […]
Read more

തമിഴ്‌നാട് ജയിക്കുമെന്ന് സ്റ്റാലിൻ, പോളിങ് സമയം നീട്ടണമെന്ന് വിജയ്

ചെന്നൈ: ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും മാസ് എൻട്രിക്ക് വിജയിന്റെ ടിവികെയും- തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കു പ്രകാരം 17.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5.73 കോടി വോട്ടർമാരാണ് തമിഴ്‌നാട്ടിലുള്ളത്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഈ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് വിജയിക്കുമെന്ന് ചെന്നൈ എസ്‌ഐഇടി കോളേജിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ഭാര്യ […]
Read more

ഇറാൻയുദ്ധത്തിനിടെ സൈനികോദ്യോഗസ്ഥരെ പുറത്താക്കുന്നത് തുടർന്ന് യുഎസ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് പുറത്താക്കുന്ന സൈനിക ഉന്നതരുടെ പട്ടിക നീളുന്നു. യുഎസ് നേവി സെക്രട്ടറി ജോൺ ഫെലാനെ ആണ് ഏറ്റവുമൊടുവിൽ സ്ഥാനത്തുനിന്ന് നീക്കിയത്. ജോൺ സ്ഥാനമൊഴിയുന്നതിനേക്കുറിച്ച് പെന്റഗൺ പുറത്തുവിട്ട പത്രക്കുറിപ്പിൽ തീരുമാനം അദ്ദേഹം സ്വന്തംനിലയ്ക്ക് കൈക്കൊണ്ടതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് നിഗമനം. കരസേനാ മേധാവി റാൻഡി ജോർജിനെ ഈ മാസം ആദ്യമാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കിയത്. വിശദീകരണം കൂടാതെയായിരുന്നു ഈ നടപടിയും. ആർമി സെക്രട്ടറി ഡാനിയേൽ […]
Read more

നെതന്യാഹുവിന്റെ ഇറാൻ യുദ്ധപദ്ധതി ബുഷും ഒബാമയും ബൈഡനും തള്ളി

വാഷിങ്ടൺ: ഇറാനെതിരേ യുദ്ധംചെയ്യാൻ പിന്തുണ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൂന്ന് മുൻ അമേരിക്കൽ പ്രസിഡന്റുമാരെ സമീപിച്ചിരുന്നുവെന്നും അവരെല്ലാം അത് നിരസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. നെതന്യാഹു മുന്നോട്ടുവെച്ച ഇറാൻ യുദ്ധ പദ്ധതി ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവർ നിരസിച്ചെന്നാണ് ജോൺ കെറി വ്യക്തമാക്കിയത്. ഇറാനെതിരേ സൈനിക നടപടി സ്വീകരിക്കാൻ നെതന്യാഹു മുൻ പ്രസിഡന്റുമാരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒടുവിൽ […]
Read more

ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. കാലിൽ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതായാണ് വിവരം. തുടർന്ന് കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽക്കും.
Read more

“നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാർ”; റഷ്യയുമായി സമാധാനശ്രമങ്ങൾ ഊർജ്ജിതമാക്കി യുക്രെയ്ൻ

കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കായി യുക്രെയ്ൻ ശ്രമം തുടങ്ങിയതായി യുക്രേനിയൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരാനാണ് നേരിട്ടുള്ള ചർച്ചകൾ യുക്രെയ്ൻ ലക്ഷ്യമിടുന്നത്. റഷ്യയോ ബെലാറസോ ഒഴികെയുള്ള ഏത് രാജ്യത്തും വെച്ച് ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥതയ്ക്കായി തുർക്കിയെയോ മറ്റ് രാജ്യങ്ങളെയോ പരിഗണിക്കാൻ കീവ് സന്നദ്ധമാണ്. യുഎസ് മുൻകൈയെടുത്ത് നടത്തുന്ന സമാധാന […]
Read more

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി; പ്രതി മുൻ ജോലിക്കാരനെന്ന് സംശയം

ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. വടക്ക് കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ ചാർജറിന്റെ വയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാപിതാക്കൾ ജിമ്മിൽ പോയിരിക്കുകയായിരുന്നു. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരുമടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ […]
Read more

ഗുണ്ടാത്തലവൻ ഹരി നാടാർക്ക് വോട്ട് ചെയ്യാനാവില്ല; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പുഴൽ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ഹരി നാടാർക്ക് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരി നാടാരുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നുമുള്ള ഹരി നാടാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഹരി നാടാരുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ […]
Read more

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഫർമാനെതിരെ കേസെടുക്കാൻ നിർദേശം

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ ഭർത്താവ് ഫർമാനെതിരെ പോക്സോ പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയെന്ന് പരാതിക്കാരൻ പ്രഥം ദുബൈ. മധ്യപ്രദേശ് പൊലീസിനാണ് നിർദേശം നൽകിയതെന്നും പ്രഥം ദുബൈ പറഞ്ഞു. രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസും നിലപാട് അറിയിച്ചെന്ന് പരാതിക്കാരൻ. എന്തുകൊണ്ട് അറസ്റ്റ് നടത്തിയില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു. അതേസമയം മകളെക്കൊണ്ട് നിർബന്ധിച്ച് മൊഴി […]
Read more

തമിഴ് നടൻ പാർഥിപന് ജാതി-മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ഏപ്രിൽ 29ന് മുൻപായി സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരിന് ജസ്റ്റിസ് എം. ദണ്ഡപാണി അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിനോട് സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പാർഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാതി, മത രഹിത സർട്ടിഫിക്കറ്റിനായി മാർച്ച് […]
Read more

Recent News