Category: politics

ഒപ്പേറഷൻ തൂഫാൻ; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു. കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകളാണ്. 296 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റിലായവരില്‍ നിന്നും എംഡിഎംഎ, കഞ്ചാവ് എന്നിവ പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയില്‍ ലഹരി വിതരണം നടത്തിയ സംഘത്തിലെ മുഖ്യ കണ്ണിയെ പന്തളം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് നൈജീരിയന്‍ പൗരനായ സാമുവേല്‍ ഡല്‍ഹിയില്‍ വച്ച് പന്തളം പോലീസിന്റെ പിടിയിലായത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കേന്ദ്രീകരിച്ച് ജില്ലയിലെ മറ്റ് ലഹരി ഇടപാടുകാരെ […]
Read more

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം. അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് എസ്‌ഐടി. വ്യാജ രേഖ ചമച്ചത് എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് അഡീഷണല്‍ റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ […]
Read more

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് CJP

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. സമരപരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രതിഷേധ പരിപാടികളാവും സംഘടിപ്പിക്കുക. സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പ്രധാന നേതാക്കളും ഇന്ന് യോഗം ചേരും. അടുത്ത ശനിയാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രതിഷേധം തുടരും. സംഘടനാ രൂപത്തിലേക്ക് മാറാനും കോക്രോച്ച് ജനതാ പാര്‍ട്ടി തയ്യാറെടുക്കുന്നതായാണ് വിവരം. വക്താക്കള്‍ക്ക് പിന്നാലെ മറ്റ് സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ നിശ്ചയിക്കാനാണ് […]
Read more

തമിഴ്‌നാട്ടിൽ അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവിനും പൂട്ട് വീഴുന്നു; നിർദ്ദേശം നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) വഴിയുള്ള അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവ് പൂർണ്ണമായും തടയാൻ കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി. മദ്യവിൽപ്പനയിൽകൂടി ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ട്രഷറിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡിഎംകെയുടെ കാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതിമാസം 102 കോടിയിലേറെ രൂപയോളം പാർട്ടി ഫണ്ട് എന്ന തരത്തിൽ ടാസ്മാകിൽനിന്ന് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് […]
Read more

പിഎം ശ്രീ : ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ശക്തിയുക്തം എതിർക്കുമെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി ആര്‍ അനില്‍. യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി. ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്‌ലിം ലീഗും അനുകൂലിക്കാന്‍ പോവുകയാണ്. മുസ്ലിം ലീഗടക്കം ശക്തമായി എതിര്‍ത്തിരുന്നതാണ് പിഎം ശ്രീ. എന്നാല്‍ മുസ്‌ലിം ലീഗ് […]
Read more

ആ PB അംഗം ആരെന്ന് അറിയില്ല; വിനോദിനിയുടെ ആരോപണത്തിൽ എം വി ഗോവിന്ദൻ

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടിയേരിയുടെ ഭാര്യ പരാമര്‍ശിച്ച പിബി അംഗം ആരാണെന്ന് അറിയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അടുത്തിടെ കോടിയേരിയുടെ വീട്ടില്‍ പോയിരുന്നുവെന്നും പാര്‍ട്ടി കോടിയേരിയുടെ കുടുംബത്തെ അവഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരും തിരിഞ്ഞ് നോക്കാതെ ഇരുന്നിട്ടില്ല. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട്. വിനോദിനി പറഞ്ഞതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണം’, എന്നായിരുന്നു […]
Read more

മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ച് എം ആർ അജയൻ

ഡൽഹി: മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചു. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം ആർ അജയനാണ് തടസ്സ ഹർജി സമർപ്പിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണന ആയതിനാൽ തന്റെ വാദവും കേൾക്കണം എന്നാണ് ആവശ്യം. ഇഡി അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർ എൽ അപ്പീൽ നൽകുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹർജി സമർപ്പിച്ചത്.
Read more

ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്. സര്‍ക്കാര്‍ ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ഉത്തരവില്‍ ഒപ്പുവെച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ ആയിരുന്നു എന്‍ പ്രശാന്ത്. ബി അശോക് ഒന്നര മാസമായും. ഇവരുടെ തസ്തികകളില്‍ ഉടന്‍ തീരുമാനമുണ്ടാകും. 2024 നവംബര്‍ പതിനൊന്ന് മുതല്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ വിമർശിച്ചതിൻ്റെ പേരിലും സസ്പെൻഷൻ നടപടി നേരിട്ടു. പിണറായി […]
Read more

പി എം ശ്രീ പദ്ധതി; വിദ്യാഭ്യാസനയം മാറ്റേണ്ടിവരില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകളെ തുടർന്ന് പിന്നോട്ടുപോകുകയായിരുന്നു. വിദ്യാഭ്യാസനയം […]
Read more

രാജി ആവശ്യം കൂസാതെ ധർമ്മേന്ദ്ര പ്രധാൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി ഫ്രാൻസിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫ്രാന്‍സിലേക്ക്. നീറ്റ് പരീക്ഷ റദ്ദാക്കല്‍, സിബിഎസ്ഇ മൂല്യനിര്‍ണ്ണയ ക്രമക്കേട് വിവാദങ്ങള്‍ക്കിടെ ശക്തമായ പ്രതിഷേധവും രാജി ആവശ്യവും നേരിടുന്നതിനിടെയാണ് കേന്ദ്രമന്ത്രി പ്രധാനമന്ത്രിക്കൊപ്പം ഫ്രാന്‍സിലേക്ക് പറക്കുന്നത്. യാത്രയുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ‘ഭാരത് ഇന്നൊവേറ്റീവ്‌സ് 2026’ എന്ന പേരില്‍ ഫ്രാന്‍സില്‍ ജൂണ്‍ 14 മുതല്‍ 16 വരെ നടക്കുന്ന ടെക്‌നോളജി എക്‌സിബിഷൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇന്ത്യയുടെ […]
Read more

Recent News