Category: politics

കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ; കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട് എം പി ജോസഫ്

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ അംഗത്വം എടുത്തു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോൺ​ഗ്രസിൽ ചേർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദീർഘകാലം സിവിൽ സർവീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, തൊഴിൽ കമ്മീഷണർ, എറണാകുളം ജില്ലാ കളക്ടർ, കൊച്ചി കോർപ്പറേഷൻ മേയർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമായിരുന്നു കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം കാഴ്ചവെച്ചത്. മത്സരിച്ച […]
Read more

ശ്രീറാം വിവാദം; പ്രതികരിച്ച് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. വിവാദങ്ങളിലേക്ക് കടക്കില്ല. കർഷകർ കൃഷിവകുപ്പിന്റെ സുപ്രധാന ഘടകമാണ്. മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ടെന്നും അപശബ്ദങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത്. ഇതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമാണ് […]
Read more

കള്ളപ്പണ വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിയെ കുരുക്കാൻ വിജയ് സർക്കാർ

ചെന്നൈ: ജോലിക്ക് കോഴ കേസിൽ സെന്തിൽ ബാലാജിയെ കുരുക്കാനുള്ള നീക്കങ്ങളുമായി വിജയ് സർക്കാർ. പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി. കള്ളപ്പണവെളുപ്പിക്കൽ നിയമത്തിലെ തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. കേസിലെ ഇഡി അപേക്ഷയിൽ തുടർനടപടികളുമായി മുന്നോട്ട് പോവുകയാണ് തമിഴ്നാട് സർക്കാർ. തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അംഗീകരിച്ചതോടെ ഫയലുകൾ ലോക്ഭവനിൽ എത്തിക്കുകയായിരുന്നു. കേസിലെ നടപടികൾ വൈകിയത് ഡിഎംകെ സർക്കാർ തടസ്സങ്ങൾ സൃഷ്ടിച്ചത് കാരണമാണെന്ന് ഇഡി കത്തിൽ പറഞ്ഞിരുന്നു. 2011ലെ ജയലളിത സർക്കാരിൽ […]
Read more

അണ്ണാമലൈയുടെ രാജിയിൽ പ്രതികരിച്ച് ബിജെപി : പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നത്’

ചെന്നൈ: കെ അണ്ണാമലൈയുടെ രാജിയിൽ പ്രതികരണവുമായി ബിജെപി. അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട്‌ ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി വിട്ട കെ അണ്ണാമലൈ തമിഴ്നാട്ടിൽ പുതിയ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. ഡൽഹിയിലെ അനുനയശ്രമങ്ങൾക്ക് പിടികൊടുക്കാതെയാണ് പഴയ ഐപിഎസ് സിംഗം തനിവഴി തെരഞ്ഞെടുത്തത്. […]
Read more

ജോർജ് കുര്യന് രാജ്യസഭയിലേയ്ക്ക് അവസരമില്ല; മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും

ന്യൂഡിൽഹി: രാജ്യസഭയിലെ സിറ്റിംഗ് എം പി ജോർജ് കുര്യന് വീണ്ടും മത്സരിക്കാൻ അവസരം നൽകാതെ ബിജെപി. രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി പുറത്തിറക്കിയ പട്ടികയിൽ ജോർജ് കുര്യൻ്റെ പേരില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം പിയാണ് ജോർജ് കുര്യൻ. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ.
Read more

ധവളപത്രം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ബിബി ഗോപകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം ചൂണ്ടിക്കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ. അഞ്ചുവർഷം കൂടുമ്പോൾ സർക്കാരുകൾ ധവളപത്രം ഇറക്കുമെന്നും അതിൽ പറയുന്നത് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്. കേന്ദ്രസർക്കാർ പണം നൽകുന്നില്ല എന്ന് പറയുന്നതിൽ മാത്രമാണ് രണ്ടു മുന്നണികളും യോജിക്കുന്നതെന്നും ബി ബി ഗോപകുമാർ പറഞ്ഞു. കേരളത്തിന്‍റെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുമുന്നണികളും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്വന്തം പരാജയം മറച്ചുവെക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നു, കിഫ്‌ബി വഴിവരുന്ന കടം തീർക്കേണ്ട ബാധ്യതയും സംസ്ഥാന […]
Read more

ധവളപത്രം: ‘നരസിംഹ റാവുവിനെയും നരേന്ദ്ര മോദിയെയുമാണ് സതീശനില്‍ ഇന്ന് കണ്ടത്’; വിമർശിച്ച് എ എ റഹീമും വി കെ സനോജും

തിരുവനന്തപുരം: ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎയും എ എ റഹീം എംപിയും രംഗത്ത്. സതീശന്‍ പറയുന്നത് താന്‍ നെഹ്‌റുവിയൻ ലെഫ്റ്റ് ആണെന്നാണെന്നും എന്നാല്‍ ഇന്ന് കണ്ടത് റാവുവിയന്‍ റൈറ്റിനെയാണെന്നും റഹീം പറഞ്ഞു. നരസിംഹ റാവുവിനെയും നരേന്ദ്ര മോദിയെയുമാണ് സതീശനില്‍ ഇന്ന് കണ്ടെതെന്നും എ എ റഹീം പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ധവളപത്രത്തില്‍ ശുപാർശയുണ്ട്. പഴയ രീതിയിലേക്ക് യുഡിഎഫ് പോയാല്‍ വലിയ യുവജന […]
Read more

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. പരിശോധിച്ച് ഇക്കാര്യത്തെക്കുറിച്ച് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവിയിൽ നിയമനം നല്‍കിയിരുന്നു. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം. അതേസമയം, ഇടതുസർക്കാരിന്റെ കാലത്ത് […]
Read more

ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നു; ആരോപണവുമായി കെ ടി ജലീൽ

മലപ്പുറം: പാർട്ടി ഒരു പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിന്റെ ഭാഗമാകുക എന്നത് എന്റെ ചുമതലയാണെന്ന് കെ ടി ജലീൽ. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കുമെന്നും, ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും എന്തുകൊണ്ട് അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറിയെന്നും എന്തുകൊണ്ടാണ് തൊപ്പി മാറ്റിയതെന്നും കെ ടി ജലീൽ ചോദിച്ചു. തൊപ്പി വെച്ച് നടക്കുന്ന വിശ്വാസികളോട് ഇനി പറയാൻ പോകുന്നത് തൊപ്പി ഒരു […]
Read more

കിഫ്ബിക്കെതിരെ ധവളപത്രത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും, പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട്. കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട്. കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പിലും, ധനവിനിയോഗത്തിലും ഗുരുതര വിമർശനമാണ് ധവളപത്രത്തിൽ ഉള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നൽകേണ്ട പദ്ധതികൾക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാർഥത്തിൽ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കൂടാതെ […]
Read more

Recent News