Category: TAMILNAD

വിജയ് സർക്കാരിന് 6 മാസത്തിൽ കൂടുതൽ ആയുസില്ലെന്ന് ഡിഎംകെ എംഎൽഎ

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയ വാക്പോരുകൾക്ക് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പുതിയ […]
Read more

പുതിയ നീക്കവുമായി വിജയ്; പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ചെന്നൈ: തമിഴ്നാടിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചതായി സൂചന. ഇതിനായി ഈ മാസം അവസാനം വിജയ് രാജ്യ തലസ്ഥാനത്തെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള കേന്ദ്ര സഹായം അഭ്യർഥിക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ കഴിഞ്ഞ […]
Read more

തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്നെ കൈകാര്യം ചെയ്യും. മുനിസിപ്പൽ ഭരണം, പൊതുഭരണം, വനിത – യുവജനക്ഷേമം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി നിലവിലുണ്ട്‌. ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും കൈകാര്യം ചെയ്യും. ആധവ് അർജുനയ്ക്ക് പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് നിയോ​ഗിച്ചിട്ടുള്ളത്. അരുൺരാജ്‌ – ആരോഗ്യം, പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സി […]
Read more

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും; തിങ്കളാഴ്ച നഗരത്തിൽ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് എത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തും. 11 മണിക്ക് തിരികെ മടങ്ങും. തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പാസുമായി […]
Read more

ഡിവോഴ്സ് കഴിയുന്നതുവരെ സിനിമകൾ റിലീസ് ആവില്ല; വികാരാധീനനായി രവി മോഹൻ

ചെന്നെെ: ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്ന് വെളിപ്പെടുത്തി നടൻ രവി മോഹൻ. തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു. ഇന്ന് നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. കെനീഷയുമായുള്ള ബന്ധം വലിയ രീതിയിൽ ചർച്ചയായി ഇരിക്കുമ്പോഴാണ് രവി മോഹന്റെ പ്രതികരണം. രവി മോഹനും താനും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്നുള്ള സൂചനകൾ […]
Read more

വീണ്ടും കൈയ്യടി നേടി വിജയ് സർക്കാർ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

ചെന്നൈ: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർധിപ്പിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ഈ വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കി. തമിഴ്‌നാട് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിങ്ങനെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സംസ്ഥാന ജനസമ്പർക്ക വകുപ്പാണ് ഉത്തരവിറക്കിയത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജീവനക്കാരുടെയും ക്ഷേമം മുൻനിർത്തി തമിഴ്‌നാട് […]
Read more

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ വിജയം കൈവരിച്ചു. 144 എം എൽ എമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. 117 എം എൽ എമാരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 119 എം എൽ എമാരുടെ പിന്തുണയുണ്ടായിരുന്ന വിജയ് സർക്കാരിനെ ഇന്ന് സഭയിൽ നടന്ന വോട്ടെടുപ്പിൽ എ ഐ എ ഡി എം കെയിലെ 25 വിമത എം എൽ എമാർ പിന്തുണച്ചത് വലിയ നേട്ടമായി. എ ഐ എ ഡി […]
Read more

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം; ആറ് പേർ മരിച്ചു

ചെന്നൈ: തിരുപ്പൂർ വെള്ളകോവിലിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം. ആറ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിൽ കാങ്കയത്തിന് സമീപമാണ് അപകടം നടന്നത്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ലോറി ഡ്രൈവറും പോലീസ് ഉദ്യോഗസ്ഥരും . അതിനിടെ അമിത വേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് വാഹനം ലോറിയിൽ ഇടിച്ചുകയറിയത്. അപകടത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും ലോറി ഡ്രൈവറും കാർ […]
Read more

വിശ്വാസ വോട്ടെടുപ്പിലെ വിലക്ക് സുപ്രീംകോടതിയെ സമീപിച്ച് TVK എംഎൽഎ

ഡൽഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ ടിവികെ എംഎൽഎ സീനിവാസ് സേതുപതി സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിലക്കിയ നടപടി റദ്ദാക്കണമെന്നാണ് സീനിവാസ് സേതുപതിയുടെ ആവശ്യം. തെരഞ്ഞെടുപ്പിൽ തിരുപ്പത്തൂര്‍ മണ്ഡലത്തിൽ നിന്ന് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സീനിവാസ് സേതുപതി ജയിച്ചത്. തെരഞ്ഞെടുപ്പിൽ ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ സീറ്റിൽ വെറും ഒരു വോട്ടിന് പരാജയപ്പെട്ട മുൻ തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാനാർത്ഥിയുമായ പെരിയകറുപ്പൻ സമർപ്പിച്ച […]
Read more

വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ രജനീകാന്ത്

ചെന്നൈ: വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ തമിഴ്‌നടൻ രജനീകാന്ത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ചിരിച്ചുകൊണ്ട് നടന്നുപോയി. ഡിഎംകെ -അണ്ണാ ഡിഎംകെ സഖ്യനീക്കങ്ങളിൽ ഇടനിലക്കാരനായി രജനീകാന്ത് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന്, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്തിന്റെ ടീം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, ഇരുവരും 42 വർഷമായി സുഹൃത്തുക്കളാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും അഭ്യർഥിച്ചു. അതേസമയം, ഡിഎംകെ മുൻ മന്ത്രി ഇ.വി വേലുവും രഞനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more

Recent News