Category: Uncategorized

ഖത്തർ ലോകകപ്പ് ടീമിൽ ഇടംപിടിച്ച് മലയാളി

ദോഹ: ഫിഫ ലോകകപ്പിനായുള്ള ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ്. കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ ടീമിലാണ് സ്‌ട്രൈക്കറായ തഹ്‌സിൻ ഇടംപിടിച്ചത്. ഏതെങ്കിലുമൊരു ലോകകപ്പ് ടീമിൽ സ്ഥാനം നേടുന്ന ആദ്യ മലയാളിയാണ്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിന്റെ താരമാണ് ഈ പത്തൊമ്പതുകാരൻ. അണ്ടർ 17, 19 അടക്കം ഖത്തറിന്റെ യൂത്ത് ടീമുകളിലും അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ്. നേരത്തെ യുഎഇയെ തോൽപിച്ച് […]
Read more

ഇരിപ്പിടം ഉറപ്പിച്ച് BJP

തിരുവനന്തപുരം : കേരള നിയമസഭയിൽ ആദ്യമായി ബിജെപിക്ക് ഓഫീസ് അനുവദിച്ചു. മൂന്ന് എംഎൽഎമാരുള്ള ബിജെപി പ്രത്യേക മുറി വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മൂന്നാം നിലയിലെ 303ാം നമ്പർ മുറിയാണ് ബിജെപിക്ക് ഓഫീസ് ആയി അനുവദിച്ചിരിക്കുന്നത്. പ്രത്യേക പൂജ നടത്തി ഓഫീസ് തുറക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. യുവമോർച്ച നേതാവിന് ആയിരിക്കും ഓഫീസ് ചുമതല വഹിക്കുക. നേരത്തെ ബിജെപിക്ക് ഒരംഗം മാത്രമുള്ളപ്പോൾ ഓഫീസ് അനുവദിച്ചിരുന്നില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് ഒ […]
Read more

വീണയ്ക്ക് ആശ്വാസം

തിരുവനന്തപുരം : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി. വീണ ടിയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ അന്തിമ വിധി വന്ന ശേഷം മതിയെന്നാണ് ഇഡിയുടെ തീരുമാനം. അതേസമയം, പിണറായിയുടെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി. സിപിഎം പ്രവർത്തകർക്ക് പുറമേ സ്ഥലത്തുണ്ടായിരുന്ന മുതിർന്ന നേതാക്കളെയും കേസിൽ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇഡി തയാറെടുക്കുന്നത്. […]
Read more

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മൂന്ന് പേർ പൊലീസ് പിടിയിൽ

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെയാണ് 11 പേരുടെ സംഘം ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. എട്ടോളം ആൺകുട്ടികളും പെൺകുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി […]
Read more

ജിയൻ കൃഷ്ണകുമാർ – മുരളി ഗോപി കോമ്പോ വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം! – അനന്തൻകാട്

​ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിന്റെ മാസ്റ്റർ റൈറ്റർ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ. ഗ്രേറ്റ്ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ആര്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അനന്തൻകാട്.അജനീഷ് ലോകനാഥിന്റെ പശ്ചാത്തല സംഗീതവും ആര്യയുടെ കട്ട മാസ്സ് പെർഫോമൻസുമായി ‘അനന്തൻകാട്’ ജൂൺ 25-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു! വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്, ആര്യക്ക് പുറമേ വിജയരാഘവൻ, തെന്നിന്ത്യൻ താരം സുനിൽ, ചിത്രത്തിന്റെ […]
Read more

ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ പത്തൊന്‍പതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) അധികൃതരോട് ആവശ്യപ്പെട്ടു. സിഡബ്ല്യുസി അധികൃതര്‍ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു ഇവര്‍. കൊല്ലാൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും […]
Read more

ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ […]
Read more

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച ; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതികൾ ഒളിവിലല്ലെന്നും, മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാൻ തയ്യാറായിരിക്കെയാണ് എസ്ഐടി റിപ്പോർട്ട്‌ നൽകിയെന്നും പ്രതിഭാഗം വാദിച്ചു. ക്രൈം നടന്ന കേസുകളിൽ അറസ്റ്റ് തടയാനാവില്ലെന്ന്ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. ഒന്നും രണ്ടും പ്രതികളും മൂന്ന് മുതൽ അഞ്ച് വരെ പ്രതികളും രണ്ട് അപേക്ഷകളാണ് നൽകിയിരിക്കുന്നത്. എല്ലാ പ്രതികളുടേയും ജാമ്യഅപേക്ഷകൾ ഒരുമിച്ചാണ് ആലപ്പുഴ ജില്ലാ […]
Read more

വി ഡി സതീശന്റെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശന്റെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അത്തോളി പൊലീസ്. ‘കരുണന്‍ ചാലില്‍’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ ആണ് കേസെത്തത്. പ്രധാനമന്ത്രിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചതിനാണ് . യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നല്‍കിയ പരാതിയിലാണ് കേസ്. നേരത്തെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന കാരണത്താൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി […]
Read more

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഈ മാസത്തെ രണ്ടാം ദിനവും ആശ്വാസം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഈ മാസത്തെ രണ്ടാം ദിനവും ആശ്വാസം. മാസാരംഭമായ ഇന്നലെ പവന് 600 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നിരക്കുകൾ മാറ്റമില്ലാതെ വിപണി തുറക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നതും ശ്രദ്ധേയമാണ്. സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പുകൾക്കും ഇടിവുകൾക്കും സാക്ഷ്യം വഹിച്ചാണ് മെയ് മാസം കടന്നു പോയത്. ഈ മാസം വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
Read more

Recent News