സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഈ മാസത്തെ രണ്ടാം ദിനവും ആശ്വാസം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഈ മാസത്തെ രണ്ടാം ദിനവും ആശ്വാസം. മാസാരംഭമായ ഇന്നലെ പവന് 600 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നിരക്കുകൾ മാറ്റമില്ലാതെ വിപണി തുറക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നതും ശ്രദ്ധേയമാണ്.

സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പുകൾക്കും ഇടിവുകൾക്കും സാക്ഷ്യം വഹിച്ചാണ് മെയ് മാസം കടന്നു പോയത്. ഈ മാസം വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.

Leave a Reply

Your email address will not be published. Required fields are marked *