Category: Uncategorized

തമിഴ് നെറ്റ് കളക്ഷൻ മാത്രമായി ആ മാന്ത്രിക സംഖ്യ മറികടന്ന് കറുപ്പ്

ചെന്നൈ: സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആണ്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്‍ സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് വലിയ ആശ്വാസം നല്‍കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. […]
Read more

മിഠായി വലിച്ചെറിഞ്ഞ സംഭവം വി മുരളീധരൻ പരസ്യമായി മാപ്പ് പറയണം : വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രവേശനോത്സവത്തിലെ വി മുരളീധരൻ എംഎൽഎയുടെ മിഠായി വിതരണത്തിൽ പ്രതിഷേധിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ വി മുരളീധരൻ എംഎൽഎ കുട്ടികൾക്ക് കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുക്കുകയായിരുന്നു. ഈ വിഷയത്തിൽ വി മുരളീധരൻ കുട്ടികളോട് പരസ്യമായി മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി രാജ്യത്ത്ഏറ്റവും മാതൃകപരമായി പ്രവേശനോത്സവം നടത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. വി മുരളീധരൻ കാണിച്ചത് മാടമ്പി, ജന്മി മനോഭാവം. ബിജെപിയുടെ സംസ്കാരമാണ് […]
Read more

അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നെന്ന് വിദ്യാർഥി ജീവനൊടുക്കി

തിരുവനന്തപുരം: അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ വിദ്യാർഥി കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് ആത്മഹത്യചെയ്തത്. ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.
Read more

കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം നടന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ജൂൺ 16, 26 തിയ്യതികളിലായി അരങ്ങേറുന്ന ‘ഊരുഭംഗം’, ‘സൗപർണ്ണിക’ എന്നീ രണ്ടു നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ചേർന്ന് നിർവഹിച്ചു. സംസ്‌കൃതത്തിലെ പ്രശസ്തനായ ആദ്യകാലനാടകകൃത്തായ ഭാസൻ രചിച്ച വിഖ്യാതമായ സംസ്‌കൃത നാടകമായ ‘ഊരുഭംഗം’ മഹാഭാരത യുദ്ധത്തിന്റെ അവസാന നാളുകളിൽ ഭീമനും ദുര്യോധനനും തമ്മിൽ നടക്കുന്ന ഗദായുദ്ധവും തുടർന്ന് ദുര്യോധനന്റെ ഊരുഭംഗവും പ്രമേയമാക്കുന്നതാണ്. 2026 ജൂൺ […]
Read more

ഇന്ധന വിലയിൽ അന്ന് പറഞ്ഞത് ഇന്ന് നടത്തണമെന്ന് ബാലഗോപാൽ

തിരുവന്തപുരം: പതിനാറാം കേരള നിയമസഭയിൽ പ്രതിപക്ഷം സമർപ്പിച്ച ആദ്യ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ തള്ളി. സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം തള്ളുകയായിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറച്ചു കഴിഞ്ഞിട്ട് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. വിപണി ഇടപെടൽ നടത്തുന്നതിൽ കഴിഞ്ഞ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. 3000 കോടി രൂപ സിവിൽ […]
Read more

കറുപ്പ് വിട്ട് പിണറായി വെള്ള കാറിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിപദവിയൊഴിഞ്ഞു പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻറെ കാറിന്റെ നിറവും മാറുന്നു. ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതൽ കറുത്ത കാർ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷനേതാവെന്ന നിലയിൽ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാർ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. ‘99’ എന്ന നമ്പറും സർക്കാരിനോടു ചോദിച്ചിട്ടുണ്ട്. എകെജി സെന്ററിലെ കാറിലാണ് നിലവിൽ പിണറായിയുടെ യാത്ര. 2022ൽ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാൻ […]
Read more

നാളെ മുതൽ തീവ്രമഴ; ചക്രവാത ചുഴി മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയിൽ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ മൂന്നു […]
Read more

ബിന്ദുവിനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ

തിരുവനന്തപുരം: മന്ത്രി ബിന്ദുകൃഷ്ണ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൽ വിവാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ മന്ത്രിയുടെ സന്ദർശനത്തെ അപലപിച്ച് രംഗത്തെത്തുന്നു. വിദ്വേഷ-വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ വോട്ട് ബാങ്ക് ലക്ഷ്യങ്ങൾക്കായി സന്ദർശിച്ചത് കോൺഗ്രസിന്റെ മതേതര മൂല്യങ്ങൾക്ക് കോട്ടമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഫാസിസത്തിനെതിരേ തെരുവിൽ പോരാടുന്ന സാധാരണ പ്രവർത്തകർക്ക് ഈ സന്ദർശനം നിരാശയും പ്രയാസവുമുണ്ടാക്കിയെന്നും ദുൽഖിഫിൽ പറഞ്ഞു. കള്ളപ്രചാരണങ്ങളിലൂടെ കടിച്ചുകീറാൻ തക്കംപാർത്ത് നിൽക്കുന്ന […]
Read more

പിണറായിയുടെ നമ്പർ കട്ട് ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്ത് വർഷമായി അദ്ദേഹം ഉപയോഗിക്കുന്ന നമ്പറാണ് മുൻകൂട്ടി അറിയിക്കാതെ കട്ട് ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന നമ്പറായിരുന്നു ഇത്. ഇന്ന് രാവിലെ ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നമ്പർ പ്രവർത്തനരഹിതമായ വിവരം അറിയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി പുതിയ നമ്പർ പിണറായി വിജയന് ഉടൻ അനുവദിക്കുമെന്നാണ് വിവരം. നമ്പർ കട്ട് ആക്കിയതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ […]
Read more

പ്രതിപക്ഷ വിള്ളൽ മുതലെടുക്കാൻ BJP

ന്യൂഡൽഹി: മണ്ഡലപുനർനിർണയ ബില്ലും ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പദ്ധതിയും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ബിൽ 2029-ലെ പൊതുതിരഞ്ഞടുപ്പിനുമുൻപ് കൊണ്ടുവരാനാണ് നീക്കം. ഘട്ടംഘട്ടമായി കൊണ്ടുവരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പുതിയ ബിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഡി.എം.കെ. ഉൾപ്പെടെയുള്ള പാർട്ടികളുമായി ബി.ജെ.പി. നേതൃത്വം ചർച്ചയാരംഭിച്ചതായാണ് റിപ്പോർട്ട്. വനിതാസംവരണ നിയമ ഭേദഗതിയുടെ ഭാഗമായി മണ്ഡല പുനർനിർണയത്തിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും […]
Read more

Recent News