Category: Uncategorized

‘എൽപിജി വാർ റൂം‘ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിലേക്ക് മാറ്റി

തിരുവനന്തപുരം: മദ്ധ്യ പൂർവേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എൽപിജി/പിഎൻജി (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനും ഇത് സംബന്ധമായി പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനുമായി സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിച്ചിരുന്ന ‘എൽപിജി വാർ റൂമി’ന്റെ പ്രവർത്തനം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിലേക്ക് മാറ്റിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നമ്പർ : 0471-2320577. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ.
Read more

കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതം

കാബൂൾ: വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവ നിയന്ത്രിക്കുന്നതിന് വീണ്ടും വിവാദ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം എന്നാണ് പുതിയ കുടുംബ നിയമപ്രകാരം വിശദമാക്കുന്നത്. പങ്കാളികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള ഈ പുതിയ നിയമാവലിക്ക് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാലവിവാഹം, കാണാതായ ഭർത്താക്കന്മാർ, നിർബന്ധിത വേർപിരിയൽ, മതംമാറ്റം, വ്യഭിചാര ആരോപണങ്ങൾ, മറ്റ് […]
Read more

ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

മക്ക: സൗദി അറേബ്യയിൽ ബലിപെരുന്നാൾ, അറഫാ ദിനങ്ങൾ നിർണയിക്കുന്നതിനുള്ള ദുൽഹിജ്ജ മാസപ്പിറവി ഇന്ന് നിരീക്ഷിക്കും. സുപ്രീം കോടതിയുടെ കണക്കനുസരിച്ച് ഇന്ന്ഹിജ്‌റ വർഷത്തിലെ ദുൽഖഅദ് മാസം 29 ആണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തുടനീളമുള്ള ജനങ്ങളോട് നാളെ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നഗ്‌നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ ചന്ദ്രപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയെ വിവരമറിയിക്കണമെന്നും ഔദ്യോഗിക നിർദേശത്തിൽ വ്യക്തമാക്കുന്നു. ആകാശം തെളിഞ്ഞുനിന്നാൽ ചന്ദ്രപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ മാസപ്പിറവി കാണാനായാൽ ദുൽഹിജ്ജ ഒന്നിന് (മെയ് […]
Read more

നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത് മെയ് 11 ന് രാത്രിയാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മം​ഗോൾപുരിയിൽ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബസിൽ ബലം പ്രയോ​ഗിച്ചു കയറ്റി കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു. സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ […]
Read more

വിമാനത്തിന്റെ ചിറകിൽ തീ; അബുദാബിയിലേക്ക് പുറപ്പെട്ട യാത്രാവിമാനം റദ്ധാക്കി

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത യാത്രാ വിമാനത്തിന്റെ ചിറകിൽ തീ കണ്ടെത്തി. എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ ചൊവ്വാഴ്ചയാണ് തീപിടുത്തമുണ്ടായത്. വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാർ തീ കണ്ടത്. വിമാനത്തിൽ 280 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉടൻ തന്നെ യാത്ര റദ്ധാക്കി. കൂടാതെ, അഗ്നിശമന സേനാംഗങ്ങളും അടിയന്തര പ്രതികരണ ടീമുകളും സ്ഥലത്തെത്തി സാഹചര്യം ഉടൻ നിയന്ത്രണത്തിലാക്കി. […]
Read more

ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ല; ലോക്സഭ സ്പീക്കർക്ക് കനിമൊഴിയുടെ കത്ത്

‍‍‍‍ഡൽഹി: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങളിലെ അതൃപ്തി ഇന്ത്യാ മുന്നണിയിലും പരസ്യമാകുന്നു. ഡിഎംകെ മുന്നണി വിട്ട് ടിവികെയ്ക്ക് പിന്തുണ നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ഡിഎംകെ അംഗങ്ങളും രംഗത്തെത്തുന്നു. പാർലമെന്റിൽ പുതിയ ഇരിപ്പടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കനിമൊഴി എംപി കത്ത് നൽകി. സഭയിലെ ഇരിപ്പിടങ്ങളിൽ പുതിയ ക്രമീകരണം വേണമെന്നും കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ലെന്നുമാണ് കനിമൊഴി കത്തിൽ പറയുന്നത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് സഖ്യത്തിൽ […]
Read more

വോട്ടെണ്ണും മുൻപേ പട്ടാമ്പിയിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ്

പാലക്കാട്: പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ്. നിയുക്ത ടി പി ഷാജിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഉയർന്നത് . പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികൾ. അതേമസയം, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഫ്ലക്സ് വെച്ചതിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ അതൃപ്‍തി അറിയിച്ചു. കഴിഞ്ഞ ദിവസവും നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ ഹാജിക്ക് […]
Read more

കിളിമാനൂരിൽ ഹരിത കർമ്മസേനാംഗത്തിന് സൂര്യാഘാതമേറ്റു

തിരുവനന്തപുരം: കിളിമാനൂരിൽ ഹരിത കര്‍മ്മ സേനാംഗത്തിന് സൂര്യാഘാതമേറ്റു. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്. കടകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സൂര്യാഘാതം ഏറ്റത്. കൈയ്യിലും കാലിലും കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അതേസമയം ഇടുക്കിയിലും രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിട്ടുണ്ട്. മുട്ടം കളപ്പുരക്കല്‍ നാരായണന്‍, പെരുമറ്റം സ്വദേശിനി ആശ എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് […]
Read more

വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്; 8100 കോടി ഡോളറിന്റെ ഇടപാട്

മാധ്യമരംഗത്തും ലോകസിനിമയിലും വമ്പന്‍ പൊളിച്ചെഴുത്തിന് വഴിയൊരുക്കി പാരാമൗണ്ടുമായുള്ള ലയനത്തിന് അനുമതി നല്‍കി വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഉടമകളുടെ യോഗം. 8100 കോടി ഡോളറാണ് പാരമൗണ്ട് ഇതിനായി മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മറ്റ് ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ലയനത്തിന്റെ ആകെ മൂല്യം 11,100 കോടി ഡോളറിലെത്തും. സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി ഇത് മാറും. സ്‌കൈഡാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പാരാമൗണ്ട്. അതേസമയം സിനിമ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എച്ച്ബിഒ […]
Read more

‘കരാറിൽ എത്തിയില്ലെങ്കിൽ ബോംബിടും’; ഭീഷണി മുഴക്ക് ട്രംപ്, ഹോർമുസ് അടക്കുമെന്ന് തിരിച്ചടിച്ച് ഇറാനും

വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ വീണ്ടും സൈനിക നടപടികളിലേക്ക് കടക്കുമെന്ന് ഇറാന് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്നും ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. അതേസമയം തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം അമേരിക്ക തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ ഇറാനിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് […]
Read more

Recent News