അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നെന്ന് വിദ്യാർഥി ജീവനൊടുക്കി

തിരുവനന്തപുരം: അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ വിദ്യാർഥി കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് ആത്മഹത്യചെയ്തത്. ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *