ഇരിപ്പിടം ഉറപ്പിച്ച് BJP

തിരുവനന്തപുരം : കേരള നിയമസഭയിൽ ആദ്യമായി ബിജെപിക്ക് ഓഫീസ് അനുവദിച്ചു. മൂന്ന് എംഎൽഎമാരുള്ള ബിജെപി പ്രത്യേക മുറി വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മൂന്നാം നിലയിലെ 303ാം നമ്പർ മുറിയാണ് ബിജെപിക്ക് ഓഫീസ് ആയി അനുവദിച്ചിരിക്കുന്നത്. പ്രത്യേക പൂജ നടത്തി ഓഫീസ് തുറക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. യുവമോർച്ച നേതാവിന് ആയിരിക്കും ഓഫീസ് ചുമതല വഹിക്കുക. നേരത്തെ ബിജെപിക്ക് ഒരംഗം മാത്രമുള്ളപ്പോൾ ഓഫീസ് അനുവദിച്ചിരുന്നില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് ഒ രാജഗോപാൽ ജയിച്ചിരുന്നു. ഒരംഗം മാത്രമുള്ളപ്പോൾ സാധാരണ ഓഫീസ് അനുവദിക്കാറില്ല. 2021ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും ജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മൂന്ന് അംഗങ്ങൾ ജയിച്ചു. മൂന്ന് പേർ ജയിച്ചെത്തിയ സാഹചര്യത്തിൽ പ്രത്യേക ഓഫീസ് വേണം എന്ന് ബിജെപി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തു നൽകിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് പുതിയ മുറി അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *