ചാല സ്വർണക്കവർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :ചാലയിലെ വൻ സ്വർണക്കവർച്ചയിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കവർച്ചയ്ക്ക് പിന്നിൽ രണ്ടുപേർ മാത്രമല്ല, കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്ന സംഘം വൈകിട്ട് ഏഴരയോടെയാണ് നഗരത്തിലെത്തിയത്. പിന്നീട് മരക്കടയിലെത്തി ഒരു മണിക്കൂറോളം പ്രദേശത്ത് ചുറ്റിക്കറങ്ങി നിരീക്ഷണം നടത്തിയെന്നാണ് വിവരം.

ജ്വല്ലറി അടച്ച് ഉടമ പുറത്തിറങ്ങുന്ന കൃത്യമായ വിവരം ആരോ ഫോണിലൂടെ കവർച്ചാസംഘത്തിന് കൈമാറിയെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾ ഉപയോഗിച്ച ഹോണ്ട ബൈക്കുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജ്വല്ലറി ജീവനക്കാരിൽ നിന്നും സ്വർണം എത്തിച്ചുനൽകിയ ഏജന്റുമാരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

കവർച്ചയ്ക്ക് പിന്നിലെ ആസൂത്രണവും കൂടുതൽ പ്രതികളുടെ പങ്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തലസ്ഥാനത്തെ ഞെട്ടിച്ച ഈ സംഭവത്തിൽ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം, കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നോയെന്നും സംഘത്തിന് അകത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പ്രതികളിലേക്ക് എത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News