മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം; പാർട്ടിക്ക് ബന്ധമില്ലെന്ന് എം. വി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മമ്മൂട്ടിക്കെതിരായ സൈബര്‍ അധിക്ഷേപത്തെ തള്ളി സിപിഐഎം. മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം. വി ഗോവിന്ദന്‍ പ്രതികരിച്ചു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാത്രമല്ല പാർട്ടിയും മമ്മൂട്ടിയെപ്പോലുള്ള ആളുകളെ കാണാൻ പോവുകയാണെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആളുകളെ കണ്ട് സംസാരിക്കാനാണ് തീരുമാനമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ നേതാക്കളെ മമ്മൂട്ടി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ വേണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും ക്രിയാത്മക വിമര്‍ശനമാണ് ആവശ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മമ്മൂട്ടി ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണെന്നും കലാകാരന്‍ എന്ന രീതിയില്‍ മമ്മൂട്ടിക്കുള്ള അംംഗീകാരം വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിലപ്പോള്‍ വിമര്‍ശിച്ചിട്ടുണ്ടാകും. വിമര്‍ശനങ്ങളെല്ലാം ഇടതുപക്ഷത്തിനെതിരായി, ഞങ്ങള്‍ക്കെതിരായെല്ലാം എപ്പോഴും നടത്താറുണ്ട്. ആ നടത്തുന്ന വിമര്‍ശനങ്ങളെല്ലാം ഞങ്ങള്‍ ക്രിയാത്മകമായിട്ടാണ് കാണുക. അങ്ങനെയാണ് കാണേണ്ടത്. യോജിപ്പുള്ളവരും യോജിപ്പില്ലാത്തവരുമായിട്ടുള്ള പതിനായിരക്കണക്കിന് ആളുകളുമായി നല്ല രീതിയിലുള്ള സംവേദനം വേണം എന്ന് നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News