ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കോട്ടയം അഡീഷണൽ എസ്പി ആയി നിയമനം

തിരുവനന്തപുരം: ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്. അതുകൊണ്ട്, സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതാവാണ് ഡിവൈഎസ്പി മധുബാബു. വിവാദങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോ​ഗത്തിൽ നിന്നുപോലും മാറ്റിനിർത്തിയിരുന്നു. എന്നാൽ, പ്രൊമോഷൻ യോ​ഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ പോയി സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയിൽ മധുബാബുവിനെ ആഭ്യന്തരവകുപ്പ് ഉൾപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *