ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി കെ ശിവകുമാറിനൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് മലയാളികളും മന്ത്രിസ്ഥാനം ഉറപ്പിച്ചു. പ്രമുഖ നേതാവ് കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി നേതാക്കൾ. ഡി കെ ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്. നാളെ വൈകിട്ടോടെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. വലിയ തർക്കങ്ങൾക്കൊടുവിൽ ഭരണം സുഗമമായി കൈമാറുന്നതിന്റെ ഭാഗമായാണ് പുതിയ മന്ത്രിമാരുടെ ആദ്യപട്ടികയും തയാറാക്കിയിരിക്കുന്നത്. ഈ മാസം 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.
Related Posts
കർണാടകയിൽ സുനിൽ കനുഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാർ
ബെംഗളൂരു: സുനിൽ കനഗോലുവിനെ കർണാടക മുഖ്യമന്ത്രിയുടെ മുഖ്യഉപദേശകനായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴും മുഖ്യ ഉപദേഷ്ടാവ്…
ഖാർഗെ പ്രസംഗിക്കുന്നതിനിടെ ഡി കെ ശിവകുമാറിന് മുദ്രാവാക്യം വിളി; ശാസിച്ച് പാർട്ടി അധ്യക്ഷൻ
ബംഗളൂരു: ബംഗളുരുവിൽ നടന്ന പൊതുപരിപാടിയ്ക്കിടയിൽ മുഖ്യമന്ത്രി ഡികെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ്…
പാകിസ്താൻ പൗരർക്ക് വോട്ടർ ഐഡിയും റേഷൻകാർഡും; രണ്ട് പാകിസ്താൻ സ്വദേശികളെ അറസ്റ്റ് ചെയ്തു
ചിക്കബല്ലാപുർ: കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ വോട്ടർ ഐഡി കാർഡും റേഷൻ കാർഡും വ്യാജമായി കൈവശം വെച്ച രണ്ട് പാകിസ്താൻ സ്വദേശികളെ…
