‘തിരഞ്ഞടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ?’; ചോദ്യത്തിന് മറുപടിയുമായി അഖിൽ മാരാർ

എറണാകുളം: തിരഞ്ഞടുപ്പിൽ തോറ്റതിനു ശേഷം അനക്കമില്ലല്ലോ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ. ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല താനെന്നും പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും അഖിൽ മാരാർ ഫേസ്‍ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്താണ് പരുപാടി..? തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..? കമന്റ് ബോക്സിലെ തെറി വിളികൾ മാറ്റി വെച്ചാൽ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ. ഞാൻ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല.. എനിക്ക് മുന്നിലും നിങ്ങൾക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകൾ ഉണ്ട്. പലരും അത് കാണുന്നില്ല.. കണ്ടെത്തുന്നവർ ജീവിതത്തിൽ വിജയിക്കുന്നു.

ഇടയ്ക്ക് സമയം കിട്ടുമ്പോൾ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാൻ ഈ യുദ്ധസാഹചര്യത്തിൽ മാർക്കറ്റിൽ സംഭവിക്കുന്ന ഉയർച്ച താഴ്ചകളെ ഉപയോഗിക്കാൻ തീരുമാനിച്ചു… 10 ലക്ഷത്തിനു മുകളിൽ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവൻ സമയ ട്രേഡർ ആയ എന്റെ സുഹൃത്തു ക്യാപ്റ്റൻ ഹരീഷ് കുമാർ എനിക്കൊരു സഹായി ആണ്.. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാൻ ആണെങ്കിലും ആളു നിലവിൽ ഇക്കാര്യത്തിൽ പുലിയാണ്.. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല.
പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പ്രോഫിറ്റ് ആണ് ഞാൻ ഷെയർ ചെയ്തത്.
ഇത് ഞാൻ പങ്ക് വെച്ചത് നിങ്ങൾ പോയി ട്രേഡ് ചെയ്യാൻ വേണ്ടിയല്ല മറിച്ചു ഞാൻ എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുമ്പോൾ അതിന്റെ അടിയിൽ വല്ല ജോലിക്ക് പോടാ?എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികൾക്ക് വേണ്ടിയാണു ഈ മറുപടി..

Leave a Reply

Your email address will not be published. Required fields are marked *