ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. 9 പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. അനധികൃത പടക്ക നിര്‍മ്മാണശാലയിലാണ് അപകടമെന്ന് സൂചന. അഹമ്മദാബാദിലെ വസ്ത്രാല്‍ മേഖലയിലെ ടാലന്റ് ഫയര്‍വര്‍ക്ക്‌സ് പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

അപകട വിവരമറിഞ്ഞയുടന്‍ അഗ്നിരക്ഷാസേനയും ദ്രുതകര്‍മ സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.പരുക്കേറ്റവര്‍ക്ക് 50000 രൂപയും സഹായമായി നല്‍കും.

അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും ബാധിക്കപ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക ഭരണകൂടം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News