പാലക്കാട് 5 മണ്ഡലങ്ങളിൽ എട്ടിടത്ത് കള്ളവോട്ട്

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ടിടങ്ങളിൽ കള്ളവോട്ട് ചെയ്തതായി പരാതി. വോട്ടർമാർ ബൂത്തിലെത്തിയപ്പോഴാണ് നേരത്തേ മറ്റാരോ വോട്ടുചെയ്തതായി തിരിച്ചറിഞ്ഞത്. പരാതികളുയർന്നതോടെ ഉദ്യോഗസ്ഥരിടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് അനുവദിച്ചു.

മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം 60-ാം നമ്പർ ബൂത്തിലായിരുന്നു ആദ്യപരാതി. വ്യാഴാഴ്ച രാവിലെ 11-ഓടെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിൽ 915-ാം ക്രമനമ്പറിലുള്ള താഴെമുരളി ‘സൗപർണിക’യിൽ വിജയൻ (69) വോട്ടുചെയ്യാനെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. ബൂത്തിലെ ബി.ജെ.പി. ഏജന്റ് വിവരമറിയിച്ചതോടെ കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തി വിജയന് വോട്ടുചെയ്യാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു. പിന്നാലെ സ്ഥാനാർഥി സി. കൃഷ്ണകുമാർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. ഉദ്യോഗസ്ഥർ വിജയന് ടെൻഡേഡ് വോട്ട് അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *