മെസ്സിയുടെ പേരിൽ പണം തട്ടിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി SIT . ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ഫോറൻസിക് ഓഡിറ്റിങ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. മെസ്സിയുടെ സന്ദർശനത്തിനായുള്ള സ്പോൺസർഷിപ്പ് ഉത്തരവ് വന്നതിന് പിന്നാലെ ആയിരത്തോളം അക്കൗണ്ടുകളിൽ നിന്ന് ആന്റോയ്ക്ക് പണം എത്തിയെന്നാണ് കണ്ടെത്തൽ. എന്നാൽ പണം നൽകിയവരിൽ പലരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. വിദേശത്തേക്ക് അർജന്റീനയ്ക്കായി അയച്ച പണം ആരുടെ കൈകളിലെത്തിയെന്നും SIT പരിശോധിക്കുന്നുണ്ട്.

ഇതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും വിവരങ്ങൾ തേടും. അതേസമയം, മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസെടുക്കുന്നതിനുള്ള സർക്കാർ നടപടികളും പുരോഗമിക്കുകയാണ്. മെസ്സിയുടെ സന്ദർശനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വരും ദിവസങ്ങളിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

കൂടാതെ, മലപ്പുറത്ത് വൻകിട നിക്ഷേപകരുടെ യോഗം വിളിച്ച് ഫണ്ട് ശേഖരിച്ചതായും അന്വേഷണത്തിൽ സൂചനയുണ്ട്. യോഗത്തിൽ പങ്കെടുത്ത ചിലർ SITക്ക് മൊഴി നൽകിയിട്ടുണ്ട്. പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ഇടപാടുകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്നാണ് ഇനി അന്വേഷണ സംഘം കണ്ടെത്തേണ്ടത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News