തിരുവനന്തപുരം: [5:12 PM, 11/13/2026] Raksha: ശബരിമല തീർത്ഥാടകർക്ക് ആശ്വാസമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രഖ്യാപനം. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനാണ് തീരുമാനം. LIC യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തീർത്ഥാടനത്തിനിടെ ശബരിമലയിൽ വെച്ച് മരണം സംഭവിക്കുന്ന ഭക്തരുടെ കുടുംബാംഗങ്ങൾക്കാണ് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കുക. ഇതിനുള്ള മുഴുവൻ പ്രീമിയവും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് അടയ്ക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുപുറമെ തീർത്ഥാടകരുടെ സൗകര്യത്തിനായി നിലയ്ക്കലിലും പമ്പയിലും പ്രത്യേക റിസപ്ഷൻ ഡെസ്കുകളും ഒരുക്കും.
എരുമേലിയിൽ വിപുലമായ അന്നദാന സൗകര്യങ്ങളും ഏർപ്പെടുത്തും. ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. തീർത്ഥാടകരുടെ സുരക്ഷയ്ക്കും കുടുംബങ്ങളുടെ സാമ്പത്തിക സംരക്ഷണത്തിനും ഈ ഇൻഷുറൻസ് പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
[5:16 PM, 11/13/2026] Raksha: REEL – 10 NKM TOMORROW



