ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സത്തിൽ; ഔട്ട്‌ലുക്കും ടീമ്സും പ്രവർത്തനരഹിതം, പരിഹാരശ്രമം തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനമായ ഔട്ട്‌ലുക്കിനെയും മൈക്രോസോഫ്റ്റ് 365, ടീമ്സ്, കോപൈലറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെയും ബാധിച്ച് ആഗോളതലത്തിൽ വൻ സാങ്കേതിക തകരാർ. വ്യാഴാഴ്ച ആരംഭിച്ച തടസ്സം വെള്ളിയാഴ്ചയും പൂർണമായി പരിഹരിക്കാനായിട്ടില്ല. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കളും സ്ഥാപനങ്ങളും പ്രതിസന്ധിയിലായി

ഔട്ട്‌ലുക്ക് ഇൻബോക്സ് തുറക്കാൻ കഴിയാത്തത്, ഇ-മെയിലുകൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കാത്തത്, സന്ദേശങ്ങൾ വൈകിയെത്തുന്നത് തുടങ്ങിയ പ്രശ്നങ്ങളാണ് ഉപയോക്താക്കൾ നേരിടുന്നത്. ടീമ്സിലും ചില സേവനങ്ങൾ തടസ്സപ്പെട്ടു. പ്രത്യേകിച്ച് മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും കലണ്ടർ വിവരങ്ങൾ പരിശോധിക്കുന്നതിനും ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോപൈലറ്റിന്റെ പ്രവർത്തനങ്ങളെയും മൈക്രോസോഫ്റ്റ് 365-ലെ ചില ഫീച്ചറുകളെയും തകരാർ ബാധിച്ചു.

മൈക്രോസോഫ്റ്റിന്റെ പ്രാഥമിക അന്വേഷണത്തിൽ ചില സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് സൂചന. ഇതോടെ പ്രവർത്തനക്ഷമമായിരുന്ന മറ്റ് സെർവറുകളിലേക്ക് അധികഭാരം എത്തിയതും സേവനങ്ങളുടെ സ്ഥിരതയെ ബാധിച്ചു. സെർവറുകളുടെ ശേഷിയും പ്രവർത്തനക്ഷമതയും വീണ്ടെടുക്കാനുള്ള നടപടികൾ കമ്പനി തുടരുകയാണ്. ചില മേഖലകളിൽ പരിഹാരനടപടികൾക്ക് അനുകൂലമായ ഫലങ്ങൾ കണ്ടുതുടങ്ങിയതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

അതേസമയം, സൈബർ ആക്രമണമോ മറ്റ് ദുരുദ്ദേശപരമായ ഇടപെടലുകളോ ആണ് തകരാറിന് പിന്നിലെന്നതിന് തെളിവുകളില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. തകരാറിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുന്നതിനുള്ള കൃത്യമായ സമയപരിധി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ ഇൻഡിഗോയുടെ ഇ-മെയിൽ കസ്റ്റമർ സപ്പോർട്ട് സേവനങ്ങളെയും തകരാർ ബാധിച്ചിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News