ഏഴാമത് കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഏഴാമത് ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്‌കാരത്തിന് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ എൻ. ബാദുഷ അർഹനായി. ജൈവവൈവിധ്യ സംരക്ഷണത്തിനും വയനാടിന്റെ പാരിസ്ഥിതിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുമായി പതിറ്റാണ്ടുകളായി നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ സ്മരണാർഥം ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ലഭിച്ച നാമനിർദേശങ്ങളിൽനിന്ന് സർക്കാർ സംവിധാനങ്ങളുടെയോ ഔദ്യോഗിക സൗകര്യങ്ങളുടെയോ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വ്യക്തിയെന്ന നിലയിലാണ് ബാദുഷയെ തെരഞ്ഞെടുത്തത്. ജൂറി ചെയർമാൻ ഡോ. എഫ്. ജോർജ് ഡിക്രൂസും അംഗങ്ങളായ ഡോ. സുഹറാബീവി, ഡോ. മധുസൂദനൻ പിള്ള, ഒ.വി. ഉഷ എന്നിവരും ചേർന്നാണ് 2026ലെ പുരസ്‌കാര ജേതാവിനെ ഏകകണ്ഠമായി തീരുമാനിച്ചത്.

1976ൽ ചന്ദനക്കൊള്ളയ്ക്കും ആനവേട്ടയ്ക്കുമെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് ബാദുഷ പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയനാകുന്നത്. സംസ്ഥാനത്ത് നടന്ന ക്ലിയർ ഫെല്ലിംഗ് വിരുദ്ധ സമരങ്ങളിലും ഉയർന്ന മലനിരകളിൽ അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മാവൂർ ഗ്വാളിയോർ റയൺസിനുവേണ്ടി മുള മുറിക്കുന്നതിനെതിരായ സമരത്തിലും പങ്കെടുത്തു.

ആദിവാസി മേഖലകളിലെ ആരോഗ്യപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സുഗന്ധഗിരിയിലെ ഭൂമി കൈമാറ്റത്തിനെതിരായ പോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹയെ കരിങ്കൽ ഖനനത്തിൽനിന്ന് സംരക്ഷിക്കുന്നതിനും വയനാട്ടിലെ അനധികൃത ക്വാറികൾക്കും നിയമവിരുദ്ധ ആനപിടിത്തത്തിനുമെതിരെയും നിയമപോരാട്ടങ്ങൾ നടത്തി.

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനായി കർണാടക ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽ ഒറ്റപ്പെട്ടുപോയ കർഷകരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 14 ഗ്രാമങ്ങളിലെ 800 കർഷക കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സാധിച്ചതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെ പ്രധാന നേട്ടമാണ്.

2012ൽ സാങ്ച്വറി നേച്ചർ ഫൗണ്ടേഷന്റെ വൈൽഡ് ലൈഫ് സർവീസ് അവാർഡും 2014ൽ കൂട് മാസികയുടെ ആദ്യ പ്രകൃതിമിത്ര പുരസ്‌കാരവും ബാദുഷയ്ക്ക് ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തിനെതിരെയും തുരങ്കപ്പാത പദ്ധതിക്കെതിരെയും അദ്ദേഹം ഇപ്പോഴും നിയമപരമായും പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെയും ഇടപെടുന്നുണ്ട്.

നവംബർ 13ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാര്യവട്ടം സിഎൽഐഎഫിലെ സി.വി. രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News