2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് കെസി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. കോഴിക്കോട്ട് നടന്ന കോൺഗ്രസിന്റെ ‘ദേശ് ബച്ചാവോ റാലി’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപമാനകരമായി രാജിവെച്ച് പുറത്തുപോകേണ്ടിവരുന്ന പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും കെസി ആരോപിച്ചു. നെഞ്ചുറപ്പുണ്ടെങ്കിൽ മോദി സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഹരിയാന, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉയർത്തി.

കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും കെസി വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ മോദിക്കും ഗ്യാനേഷ് കുമാറിനും സമ്മർദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ അടുത്ത നീക്കത്തിനായി കോൺഗ്രസും ഇന്ത്യാ സഖ്യവും കാത്തിരിക്കുകയാണെന്നും ലക്ഷ്യം നേടുക തന്നെ ചെയ്യുമെന്നും കെസി പറഞ്ഞു. 2029ലെ രാഷ്ട്രീയ പോരാട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News