രാജാറാണിയിൽ നസ്രിയയ്ക്ക് മുമ്പ് റെജീന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അറ്റ്‌ലിയുടെ സൂപ്പർഹിറ്റ് ചിത്രം ‘രാജാറാണി’യിൽ നസ്രിയ അവതരിപ്പിച്ച വേഷം ആദ്യം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് വെളിപ്പെടുത്തി നടി റെജീന കസാൻഡ്ര. സിനിമയിലെ കരിയറിന്റെ തുടക്കകാലത്തെ അനുഭവങ്ങളാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ‘രാജാറാണി’യുടെ ആദ്യ കാസ്റ്റിൽ താനും ശിവകാർത്തികേയനും പ്രിയ ആനന്ദുമായിരുന്നു ഉണ്ടായിരുന്നതെന്ന് റെജീന പറഞ്ഞു.

എന്നാൽ പിന്നീട് സിനിമയുടെ കാസ്റ്റ് പൂർണമായും മാറി. തന്റെ കഥാപാത്രത്തിലേക്ക് നസ്രിയ എത്തുകയായിരുന്നു. അന്ന് നിർമ്മാതാക്കൾക്ക് സിനിമയിൽ ഇതിനകം ശ്രദ്ധ നേടിയ താരങ്ങളെയായിരുന്നു ആവശ്യമെന്നും റെജീന വ്യക്തമാക്കി. പിന്നീടാണ് ശിവകാർത്തികേയനൊപ്പം ‘കേഡി ബില്ല കില്ലാഡി രംഗ’യിൽ അഭിനയിച്ചത്.

ആ സിനിമയിലൂടെ ഇരുവരും നല്ല സൗഹൃദം നിലനിർത്തിയെന്നും താരം ഓർത്തെടുത്തു. അന്ന് നഷ്ടമായ അവസരത്തെക്കുറിച്ച് ഇപ്പോൾ യാതൊരു പരാതിയുമില്ലെന്നും തന്റെ കരിയറിൽ നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റെജീന വ്യക്തമാക്കി. നിലവിൽ ‘മൂക്കുത്തി അമ്മൻ 2’ൽ ഭൈരവി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് താരം. പഴയ സിനിമാ അനുഭവങ്ങൾ പങ്കുവെച്ച റെജീനയുടെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News