പൊലീസ് അസോസിയേഷനുകളുടെ പുനഃക്രമീകരണം: സർക്കാരിന് ആശ്വാസം; സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിലെ പൊലീസ് അസോസിയേഷനുകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സംഘടനകളുടെ പുനഃക്രമീകരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാർ നിയോഗിച്ച അഡ്ഹോക് കമ്മിറ്റി അംഗം ജി.ആർ. അജിത് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

സംസ്ഥാനത്തെ മൂന്ന് അംഗീകൃത പൊലീസ് സംഘടനകളെ രണ്ടായി പുനഃക്രമീകരിക്കാനായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. എന്നാൽ സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായും അംഗങ്ങളുടെ സമ്മതമില്ലാതെയും ഘടനയിൽ മാറ്റം വരുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് സർക്കാർ നടപടി റദ്ദാക്കുകയായിരുന്നു.

ഈ വിധിക്കെതിരെയാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീൽ അനുവദിച്ചതോടെ പുനഃക്രമീകരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് നിലനിൽപ്പില്ലാതായി. സർക്കാർ ഉത്തരവിന്റെ തുടർനടപടികൾക്ക് ഇതോടെ വഴിയൊരുങ്ങും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News