DJ പാർട്ടികൾക്ക് നിയന്ത്രണമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: DJ പാർട്ടികൾ എന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ടെന്ന് ഹൈക്കോടതി, DJ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ബാറുകളിൽ പാട്ട് കേൾക്കാനോ നൃത്തം ചെയ്യാനോ പാടില്ലെന്ന് പറയാൻ കഴിയുമോ എന്നും കോടതി നിരീക്ഷിച്ചു.

DJ സംഗീതം ഒരു തൊഴിലാണ്. അതിനെ പൊതുവൽക്കരിക്കരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, മയക്കുമരുന്നിനോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. DJ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും നിർദേശിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ DJ പാർട്ടികൾക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നടപടികളാണ് കേസിന് ആധാരം.

ഈ നിയന്ത്രണങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ഈ അപ്പീലിൽ വിശദമായ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. DJ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെങ്കിൽ അതിന് കൃത്യമായ നിയമപരമായ അടിസ്ഥാനം വേണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News