‘ഷെയ്ഖ് ഹസീന കുറ്റവാളി’; ഇന്ത്യയോട് വീണ്ടും കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ‘ശിക്ഷിക്കപ്പെട്ട കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച് ബംഗ്ലാദേശ് നിയമമന്ത്രി എം.ഡി. അസദുസ്സമാൻ. ഹസീനയെ ഇന്ത്യയിൽനിന്ന് തിരിച്ചെത്തിക്കാൻ കൈമാറ്റ ഉടമ്പടി പ്രകാരം ഔദ്യോഗികമായി അഭ്യർഥന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ധാക്കയിൽ ഒരു പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിയമമന്ത്രി. ഹസീനയെ തിരിച്ചെത്തിക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്നും വൈകാരികമായല്ല, നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം അവർ കുറ്റവാളിയാണ്. നമ്മുടെ ട്രൈബ്യൂണൽ ശിക്ഷിച്ച കുറ്റവാളി. അതാണ് ഞങ്ങൾക്ക് അവരുടെ വ്യക്തിത്വം’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയുമായുള്ള കൈമാറ്റ ഉടമ്പടി പ്രകാരമുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഹസീനയെ കൈമാറിയാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും തുടർനടപടികളെന്നും അസദുസ്സമാൻ പറഞ്ഞു. ഹസീന ഇന്ത്യയിൽ തടവുകാരിയല്ല, പകരം അതിഥിയായാണ് കഴിയുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും അദ്ദേഹം ബംഗ്ലാദേശിന്റെ നിലപാട് ആവർത്തിച്ചു.

2024 ഓഗസ്റ്റ് അഞ്ചിനാണ് വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ 2024 ജൂലൈ–ഓഗസ്റ്റ് പ്രക്ഷോഭകാലത്തെ അടിച്ചമർത്തലുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റങ്ങളിൽ ഹസീനയെ കുറ്റക്കാരിയെന്ന് കണ്ടെത്തി. വിചാരണയിൽ നേരിട്ട് ഹാജരാകാതിരുന്ന ഹസീനയ്ക്ക് ഒരു കുറ്റത്തിൽ വധശിക്ഷയും മറ്റൊരു കുറ്റത്തിൽ ജീവപര്യന്തം തടവുമാണ് വിധിച്ചത്.

അതേസമയം, ബംഗ്ലാദേശിന്റെ കൈമാറൽ അഭ്യർഥന ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്നും നിയമ-നീതിന്യായ നടപടിക്രമങ്ങളുടെ ഭാഗമായി പരിശോധിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹസീനയെ കൈമാറുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

ഹസീന ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതായി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മടങ്ങിയെത്തിയാൽ അറസ്റ്റ്, തടവ്, വധശിക്ഷ എന്നിവ നേരിടേണ്ടിവരാമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News