Tag: cinema

കൊച്ചിയെ ആവേശത്തിലാക്കി ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവൻ്റ്

ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എസ്. എസ്. രാജമൗലി, താൻ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി കൊച്ചിയിലെത്തി. അദ്ദേഹത്തെ കാണാനായി മണിക്കൂറുകൾക്കു മുമ്പേ ലുലു മാളിൽ ആരാധകർ തടിച്ചുകൂടി. ഇന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ എസ്. എസ്. രാജമൗലി കേരളവുമായുള്ള തന്റെ പ്രിയപ്പെട്ട ഓർമകൾ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു. “എന്റേതായ ഒരു ചിത്രം എന്ന രീതിയിൽ […]
Read more

മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരൻ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്രോ ഡാഡി. മകനും അച്ഛനുമായി മോഹൻലാലും പൃഥ്വിരാജും എത്തിയപ്പോൾ മോഹൻലാലിന്റെ അമ്മ വേഷത്തിലായിരുന്നു മല്ലിക സുകുമാരൻ സിനിമയിൽ അഭിനയിച്ചിരുന്നത്. കൂടെ അഭിനയിച്ചതിൽ ഏറ്റവും വൈബ് ഉള്ള മകൻ മോഹൻലാൽ ആണെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. മമ്മൂട്ടിയുടെ ‘അമ്മ വേഷം നഷ്ടമായ വിഷമവും മല്ലിക പങ്കുവെച്ചു. മമ്മൂട്ടി സിനിമയിൽ ഏത് റോളിൽ വിളിച്ചാലും താൻ പോകുമെന്നും മല്ലിക കൂട്ടിച്ചേർത്തു. ‘കൂടെ അഭിനയിച്ചതിൽ ഏറ്റവും വൈബ് ആയി തോന്നിയ മകൻ മോഹൻലാൽ […]
Read more

ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജയ് ജയ് റാം’ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഒരു ആരതിയുടെ ആത്മീയ ബോധവും സിനിമാറ്റിക് ഗാനത്തിന്റെ വൈകാരികതയും സമന്വയിപ്പിച്ചാണ് ഈ ഭക്തിഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്റെ കാരുണ്യം, സംരക്ഷണം, ധര്‍മ്മനിഷ്ഠ എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍. തലമുറകളായി നമ്മെ നയിക്കുന്ന വഴികാട്ടിയാണ് […]
Read more

‘ദി തേര്‍ഡ് മര്‍ഡര്‍’ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്ത്

ഇന്ദ്രന്‍സ്, സൈജുകുറുപ്പ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന തേര്‍ഡ് മര്‍ഡര്‍ ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തിയ നിമിഷങ്ങള്‍ സമ്മാനിച്ച ട്രെയ്ലര്‍ മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. റോയ്, അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, […]
Read more

ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംവിധായകൻ എസ്. എസ്. രാജമൗലി ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവെന്റിനായി നാളെ കൊച്ചിയിൽ

ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 28, തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക്) കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ശ്രീ എസ് എസ് രാജമൗലി പങ്കെടുക്കും. ഇന്ത്യൻ സിനിമയിൽ ഇരുപത്തി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ശ്രീ എസ് എസ് രാജമൗലിയാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ ചിത്രം പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നതും. ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ ശശാങ്ക് […]
Read more

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഹെയ്ൽ മേരി’ റിലീസ് തിയ്യതി പുറത്ത്

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചാക്കോച്ചൻ നായകനാകുന്ന ഹെയ്ൽ മേരി റിലീസ് തിയ്യതി പുറത്ത്. വിഷ്ണു രവികുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നവംബർ 27 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജി ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ […]
Read more

‘തൂഫാൻ വാരിയർ’ ടൈറ്റിൽ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല

‘കാലം പറഞ്ഞ കഥ’യ്ക്ക് ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തൂഫാൻ വാരിയറി’ന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ടൈറ്റിൽ പ്രകാശനം നിർവഹിച്ചത്. നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നാർക്കോ ഹണ്ട് പശ്ചാത്തലമുണ്ടെങ്കിലും ഒരു അന്വേഷണകഥയിൽ മാത്രം ഒതുങ്ങുന്നതല്ല ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രം, ആ സ്ഥാപനവുമായി ബന്ധമുള്ള തലമുറകളുടെ ഓർമ്മകൾ, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്നിവയും കഥയുടെ ഭാഗമാണ്. കരുനാഗപ്പള്ളി […]
Read more

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 31 ൽ 24 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളില്‍ 24 ചിത്രങ്ങള്‍ക്ക് കൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. 31 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതു സംബന്ധിച്ച കേസില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ഹ്രസ്വചിത്ര മല്‍സരവിഭാഗത്തിലെ ഗ്‌ളോബ്, ഭിന്തീല പാത്ത്, എ ഹാന്‍ഡ്‌ഷേക്ക് എന്നീ ചിത്രങ്ങള്‍, ഫോക്കസ് വിഭാഗത്തിലെ മദര്‍ ടങ്, അണ്‍സ്ട്രങ്, ചാപ്റ്റര്‍ ടു, ഇന്റര്‍നാഷണല്‍ […]
Read more

വിസ്മയ മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു. ‘തുടക്കം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ലൂക്ക’യിലൂടെ ശ്രദ്ധ നേടിയ അരുണ്‍ ബോസാണ്. രത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ‘വരത്തന്‍’, ‘വൈറസ്’, ‘റൈഫിള്‍ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാര്‍ന്ന അവതരണവും ചേര്‍ന്ന ഒരു സിനിമാനുഭവമായിരിക്കും […]
Read more

ചില സിനിമകളില്‍ നിന്നും തന്നെ മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞ് താപ്‌സി പന്നു

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരിലൊരാളാണ് താപ്‌സി പന്നു. യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് താപ്‌സി സിനിമയിലെത്തുന്നത്. ഇപ്പോഴിതാ തനിക്ക് അഭിനയ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. ചില സിനിമകളില്‍ നിന്നും തന്നെ മാറ്റിയതിന്റെ കാരണമാണ് താരം തുറന്നു പറയുന്നത്. നയന്‍ദീപ് രക്ഷിതിന് നല്‍കിയ അഭിമുഖത്തിലാണ് താപ്സിയുടെ വെളിപ്പെടുത്തല്‍. നായകന്‍ പറഞ്ഞതു കൊണ്ട് മാത്രം കാരണമൊന്നും അറിയിക്കാതെ തന്നെ മാറ്റിയിട്ടുണ്ടെന്നാണ് താപ്സി പറയുന്നത്. ‘പല സിനിമകളില്‍ നിന്നും എന്നെ മാറ്റിയിട്ടുണ്ട്. നായകന്‍ പറഞ്ഞതു […]
Read more

Recent News