Tag: cinema

‘വടക്കൻ സെൽഫി’യിലെ ഗാനം പാടേണ്ടിയിരുന്നത് മഞ്ജു വാര്യർ

വിനീത് ശ്രീനിവാസന്റെ രചനയില്‍ ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. നിവിന്‍ പോളി നായകനായ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.സിനിമയിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന ഗാനം പാടാൻ വേണ്ടി ആദ്യം മഞ്ജു വാര്യരെ സമീപിച്ചിരുന്നുവെന്നു പറയുകയാണ് ഷാൻ റഹ്‌മാൻ. ആ പാട്ട് പാടാന്‍ കഴിയാതെ പോയതിൽ പിന്നീട് […]
Read more

കീർത്തി സുരേഷ് നായികയാകുന്ന ‘ദൊറോത്തി’ സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ എത്തും

കീർത്തി സുരേഷിനെ നായികയാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം ‘ദൊറോത്തി’ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 25 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആക്ഷൻ-റിവഞ്ച് എന്റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, […]
Read more

ഭയവും നിഗൂഢതയും നിറച്ച് ‘അമാനുഷികം’; സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ

ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘അമാനുഷികം’ സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ക്രോണിക് ബാച്ചിലർ ഉൾപ്പെടെയുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജോമോൻ ജോഷിയാണ് നായകൻ. പുതുമുഖം ആൻ മേരി റോയിയും പ്രധാന വേഷത്തിലെത്തുന്നു. പ്രവീൺ ചാലക്കുടി, രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ, പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, […]
Read more

‘രണബാലി’യിലെ ആദ്യ ഗാനത്തിന് 19 മില്യൺ കാഴ്ച്ചക്കാർ

വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് രണബാലി. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സെപ്റ്റംബർ 11 ന് തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയുണ്ടായി. ഒക്ടോബര്‍ 16 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എൻതയ്യ സാമി എന്നുതുടങ്ങുന്ന ഗാനത്തിന് 19 […]
Read more

ധനുഷ്- മമ്മൂട്ടി ചിത്രം ‘ഓം’ റിലീസ് തീയതി മാറ്റി

രജിനികാന്തിന്റെ ചിത്രം ജയിലർ 2 റിലീസ് ചെയ്യുന്നത് കാരണം തന്റെ സിനിമ ഓം റിലീസ് മാറ്റിയെന്നറിയിച്ച് ധനുഷ്. ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒക്ടോബർ 15ന് രജിനീകാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ അന്നും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ധനുഷ് കൂട്ടിച്ചേർത്തു. ‘ഇങ്ങനെയുള്ള സമയങ്ങളിൽ […]
Read more

അഭിനയകലയുടെ പെരുന്തച്ചൻ, തിലകൻ ഓർമ്മയായിട്ട് 14 വർഷം

അഭിനയകലയുടെ പെരുന്തച്ചൻ തിലകൻ ഓര്‍മ്മയായിട്ട് 14 വർഷം പിന്നിടുന്നു. കാലം മായ്ച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഇന്നും മായാതെ തന്നെയുണ്ട്. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന്‍ നായരെയും മലയാളികള്‍ എങ്ങനെ മറക്കാനാണ്. 1935 ജൂലായ് 15ന് പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്റെ ജനനം. സ്കൂള്‍ കാലയളവില്‍ അരങ്ങിലൂടെയായിരുന്നു അരങ്ങേറ്റം.മുണ്ടക്കയം നാടകസമിതി രൂപീകരിച്ചാണ് തിലകന്‍ പ്രൊഫഷണല്‍ നാടകവേദിയില്‍ സ്വന്തം ഇടം തേടിയത്. […]
Read more

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. പുതിയതായി പുറത്തു വന്ന റിലീസ് ട്രെയ്‌ലർ […]
Read more

വിവാഹാഭ്യാർത്ഥന നിരസിച്ചു, കാമുകനുമായുള്ള വീഡിയോകോളിനിടെ യുവതി ജീവനൊടുക്കി

നാ​ഗ്പൂർ: നാഗ്പൂരിൽ കാമുകനെ വീഡിയോകോളിൽ നിർത്തി ജീവനൊടുക്കി യുവതി. യുവാവ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. അമരാവതി സ്വദേശിയായ 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 23കാരിയായ യുവതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ഏകദേശം പത്ത് വർഷത്തോളം യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. യുവാവ് യുവതിയുടെ വീട്ടിലെത്തി വിവാ​ഹം ആലോചിക്കുകയും വീട്ടുകാർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാവിന്റെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. എന്നാൽ ഇക്കാര്യം പെൺകുട്ടിയോട് ഇയാൾ ഇക്കാര്യം മറച്ചുവെച്ചു. എന്നാൽ വിവാഹത്തിന് നിർബന്ധിച്ച പെൺകുട്ടിയോട് […]
Read more

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിൻ്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ന് സെപ്റ്റംബർ 23 ന് രാത്രി നടക്കുന്ന പ്രീമിയർ ഷോകളോടെയാണ് ചിത്രം പ്രദർശനം ആരംഭിക്കുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ , തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ സിനിപോളിസ് ചെയിൻ ഉൾപ്പെടെയുള്ള പ്രമുഖ സ്‌ക്രീനുകളിൽ ഇന്ന് രാത്രി 9.30 മുതൽ […]
Read more

മോഹൻലാലിന്റെ ശബ്ദം : എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ട്രെയ്ലർ പുറത്ത്

ഫാന്റസിയും തമാശയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളുമായി എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകരിലെത്തിയത്. മോഹൻലാലിന്റെ അവതരണത്തോടെയെത്തുന്ന ട്രെയിലർ ഇതിനോടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഫാന്റസി എന്റർടൈനറായി ഒരുക്കിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. […]
Read more

Recent News