Tag: cinema

‘ഡോസ്’ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ഡോസിന്റെ റിലീസ് നീട്ടിവെച്ചു. ചിത്രം ഏപ്രിൽ 24ന് തിയേറ്ററുകളിൽ എത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് നിർമിക്കുന്നത്. ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, കൃഷ്‍ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി […]
Read more

പൂനെയിലും മധ്യപ്രദേശിലും തിളങ്ങി എ പ്രെഗ്നന്റ് വിഡോയും നടി റ്റ്വിങ്കിൾ ജോബിയും

ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിലും , ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മധ്യപ്രദേശിലും മികച്ച ഫീച്ചർ ഫിലിമിനും ,മികച്ച നടിക്കും ഉള്ള അവാർഡ് സ്വന്തമാക്കി മലയാള സിനിമ -എ പ്രെഗ്നന്റ് വിഡോ . ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിൽ , മികച്ച നടിക്ക് ഉള്ള അവാർഡ് നടി റ്റ്വിങ്കിൾ ജോബിക്കും , മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് “എ പ്രെഗ്നന്റ് വിഡോ”-ക്കും ലഭിച്ചു. ഏഴാമത് മധ്യപ്രദേശ് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം […]
Read more

വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്; 8100 കോടി ഡോളറിന്റെ ഇടപാട്

മാധ്യമരംഗത്തും ലോകസിനിമയിലും വമ്പന്‍ പൊളിച്ചെഴുത്തിന് വഴിയൊരുക്കി പാരാമൗണ്ടുമായുള്ള ലയനത്തിന് അനുമതി നല്‍കി വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഉടമകളുടെ യോഗം. 8100 കോടി ഡോളറാണ് പാരമൗണ്ട് ഇതിനായി മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മറ്റ് ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ലയനത്തിന്റെ ആകെ മൂല്യം 11,100 കോടി ഡോളറിലെത്തും. സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി ഇത് മാറും. സ്‌കൈഡാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പാരാമൗണ്ട്. അതേസമയം സിനിമ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എച്ച്ബിഒ […]
Read more

ഫെഫ്ക ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണൻ തുടരും

കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി. ഉണ്ണികൃഷ്ണൻ തുടരും. ബി. ഉണ്ണികൃഷ്ണനും സിബി മലയിലും തുടരണം എന്ന് ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങളാൽ താൻ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുകയാണെന്ന് ബി. ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. 18 വർഷമായി സംഘടനയുടെ അമരത്തുള്ള താൻ ഇനി ആ പദവിയിൽ തുടരുന്നത് ശരിയല്ലെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമുള്ള നിലപാടാണ് ബി. ഉണ്ണികൃഷ്ണൻ സ്വീകരിച്ചത്. അധികാരം ഒരാളിലേക്ക് മാത്രം […]
Read more

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു”

കൊച്ചി: അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിന് ഗംഭീര പ്രേക്ഷക പ്രതികരണം. ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ഷറഫുദീൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” […]
Read more

പ്രദീപ് രംഗനാഥന്റെ ലൈക്ക് ഇനി ഒടിടിയിലേക്ക്

ചെന്നൈ: പ്രദീപ് രംഗനാഥൻ നായകനായ സൈഫൈ റൊമാന്റിക് ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കമ്പനി’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷൻ. നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി രൂപയിലധികം ലൈക്ക് നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ […]
Read more

ഷാജി പാപ്പനും പിള്ളേരും ഇനി ഒടിടിയിലേക്ക്

കൊച്ചി : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്‍ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ മെഗാ വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മാർച്ച് 19 ന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി പ്രദർശന വിജയത്തിന്റെ 25 സുവർണ്ണ ദിനങ്ങള്‍ കടന്നിരുന്നു. ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം കുതിക്കുന്നത്. ലോകം മുഴുവൻ കയ്യടി നേടിയ ചിത്രം പ്രേക്ഷകരെ […]
Read more

ജയസൂര്യയുടെ മായൻ-ചാപ്റ്റർ 1 പൂജാചടങ്ങുകളോടെ ആരംഭിച്ചു

കൊച്ചി : മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ് – ജയസൂര്യ ചിത്രം ‘മായൻ – ചാപ്റ്റർ 1’ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽവെച്ച് ഇന്ന് നടന്ന പൂജാചടങ്ങുകളോടെ ആരംഭിച്ചു. മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ പത്‌നി സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ അനാച്ഛാദനം നിർവഹിച്ചു. അണിയറപ്രവർത്തകരും മലയാളസിനിമയിലെ പ്രമുഖരും പൂജാചടങ്ങിൽ പങ്കെടുത്തു. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന […]
Read more

തമിഴ് നടൻ പാർഥിപന് ജാതി-മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ഏപ്രിൽ 29ന് മുൻപായി സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരിന് ജസ്റ്റിസ് എം. ദണ്ഡപാണി അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിനോട് സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പാർഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാതി, മത രഹിത സർട്ടിഫിക്കറ്റിനായി മാർച്ച് […]
Read more

അഭിലാഷ് പിള്ളക്കും, വിഷ്ണു ശശിശങ്കറിനുമെതിരെ മുരളി കുന്നുംപുറത്ത്

കണ്ണൂർ: വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്ത് പുറത്ത് വിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന വിഡിയോ ആണ് മുരളി പുറത്ത് വിട്ടിരിക്കുന്നത് . ഇതിൽ സുമതി വളവ് അടക്കമുള്ള സിനിമകളെ കുറിച്ചും അതിൽ തനിക്ക് ഏറ്റ സാമ്പത്തിക നഷ്ടങ്ങളെകുറിച്ചും അദ്ദേഹം പറയുന്നുണ്ട്. . മുരളികുന്നുംപുറത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് “എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. ‘വെള്ളം’ സിനിമ കുറെ ആളുകൾ കണ്ടിട്ടുണ്ടാവും. അത് […]
Read more

Recent News