Tag: cinema

സെൻസറിങ് പൂർത്തിയാക്കി ‘പേട്രിയറ്റ്’; മെയ് 1 ന് തിയേറ്ററുകളിൽ എത്തും

സെൻസറിങ് പൂർത്തിയാക്കി ‌’പേട്രിയറ്റ്’. യു. എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെയ് 1 ന് ചിത്രം തിയേറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ […]
Read more

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പൊലീസിന് പരാതി നൽകിയത്. ഷിയാസ് കരീം 49 ലക്ഷത്തോളം രൂപ പല തവണയായി തട്ടി എടുത്തു എന്നും യുവതി പരാതിയിൽ പറയുന്നു. അടുത്തിടെ ഒരു പരിപാടിയില്‍ വെച്ച് ബിഗ് ബോസ് വിജയ് അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ഷിയാസ് ചോദിച്ചിരുന്നു. വേണ്ടെന്ന് അനുമോൾ പറയുമ്പോൾ, ‘നീ എന്താ ബിജെപിയിൽ ചേർന്നോ’, എന്നാണ് പരിഹാസ രൂപേണ […]
Read more

വ്യത്യസ്തമായ വേഷത്തിൽ രശ്‍മിക മന്ദാന; മൈസയുടെ ഷൂട്ടിംഗ് കേരളത്തില്‍

അഭിനയത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ നടി തന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ കേരളത്തിലാണ് നടക്കുന്നത്. 15 ദിവസത്തെ ഷൂട്ടിംഗ് ആണ് കേരളത്തില്‍ ചാര്‍ട്ട് ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്. വളരെ ബോൾഡ് ആയിട്ടുള്ള റോളിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട പോസ്റ്റർ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, […]
Read more

മോഹൻലാല്‍ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് വാഴ 2

കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. മാത്രമല്ല കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 119.50 കോടി നേടാനും വാഴ 2വിന് സാധിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയാണ് വാഴ 2 […]
Read more

ജോസഫിന് ശേഷം പോലീസ് ത്രില്ലറുമായി വീണ്ടും എം പത്മകുമാർ

കൊച്ചി: മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിർ’ സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് […]
Read more

കാക്കി വേഷത്തിൽ വീണ്ടും കുഞ്ചാക്കോ ബോബൻ; ‘ഉന്മാദം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘ഉന്മാദം’. ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിൽ എത്തും. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു […]
Read more

ജഗൻ ഷാജി കൈലാസിനൊപ്പം ദിലീപിന്റെ പുതിയ ‘നീക്കം

കൊച്ചി: സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം ‘D152’ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. […]
Read more

കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്; രൺവീർ സിംഗിനെതിരായ FIR റദ്ദാക്കി

കാന്താര സിനിമയിലെ ദൈവസങ്കൽപത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്ഐആർ റദ്ധാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വൈകാതെ ചാമുണ്ഡി ഹിൽസ് നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രൺവീർ സിംഗ് കോടതിയെ അറിയിച്ചിരുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ വെച്ചാണ് കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട് നടൻ അനുകരണം നടത്തിയത്. പിന്നാലെ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ രൺവീർ […]
Read more

മലയാളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടവുമായി ‘ജോര്‍ജുകുട്ടി’

കൊച്ചി : മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് പുറമെ മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ദൃശ്യം 3 എന്നാണ് ഉത്തരം. ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള മലയാളത്തിലെ ഫ്രാഞ്ചൈസി ആയതിനാലാണ് മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയിലുമുള്ള ഈ കാത്തിരിപ്പ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ വിപണിമൂല്യം വലുതാണ്. അത് വ്യക്തമാക്കുന്ന ചില നിയമ വ്യവഹാരങ്ങളും തര്‍ക്കങ്ങളുമൊക്കെ കോടതിയില്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ തങ്ങള്‍ നടത്താനിരിക്കുന്ന വന്‍ മുതല്‍മുടക്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് […]
Read more

ബേസിൽ ജോസഫ്- ടൊവിനോ തോമസ് ചിത്രം ‘അതിരടി’ പുത്തൻ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരും ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് […]
Read more

Recent News